പുതുവർഷത്തേലന്ന് ദുബൈ പ്രശ്നരഹിതം, അപകടങ്ങളുമില്ല: പൊലീസ് മേധാവി
text_fieldsദുബൈ: പുതുവർഷ തലേന്ന് ദുബൈ നഗരത്തിൽ യാതൊരു വിധത്തിലെ ഗതാഗത^സുരക്ഷാ നിയമ ലംഘന ങ്ങളുമുണ്ടായിട്ടില്ല എന്ന് ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറി വ്യക്തമാക്കി. വിവിധ മേഖലകളിലെ 40 സ്ഥാപനങ്ങളുടെ പ്രാതിനിധ്യമുള്ള ഇവൻറ് സെക്യൂരിറ്റി കമ്മിറ്റി നടത്തിയ പഴുതടച്ച പരിശ്രമമമാണ് പുതുവർഷ ആഘോഷം പ്രശ്നരഹിതമാക്കുന്നതിന് വഴിയൊരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷാ പാളിച്ചകളോ അപകടങ്ങളോ സംഭവങ്ങളോ ഉണ്ടായില്ല. ശൈഖ് മുഹമ്മദിനും അൽ മറി നന്ദി അറിയിച്ചു.
ലോകത്തിെൻറ വിവിധ കോണുകളിൽ നിന്ന് 20 ലക്ഷം ആളുകൾ ഒത്തുചേർന്ന് പുതുവർഷം ആഘോഷിക്കാൻ എത്തിയ നഗരം ഇത്രമാത്രം സന്തുഷ്ടവും സുരക്ഷിതവുമായി നിലനിർത്തുന്നതിന് പ്രയത്നിച്ച അജ്ഞാതരായ പോരാളികൾക്ക് നന്ദി പറയുകയാണെന്ന് യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ചിരുന്നു. ദുബൈയുടെ സുരക്ഷ ഉറപ്പാക്കാൻ കണ്ണു തുറന്ന് കാത്തു നിന്ന െപാലീസ് വിഭാഗങ്ങൾക്ക് പ്രത്യേക സമിതി ചെയർമാൻ ബ്രിഗേഡിയർ സൈഫ് മുഹൈർ അൽ മസ്റൂഇ നന്ദി പറഞ്ഞു. 4000 ഒാഫീസർമാരെയും 2000 പട്രോൾ സംഘങ്ങളെയും ദുബൈ പൊലീസ് നിയോഗിച്ചിരുന്നു. 12000 കാമറകളാണ് ആഘോഷ കേന്ദ്രങ്ങങ്ങളും താമസ മേഖകളും നിരീക്ഷിക്കാൻ വിന്യസിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
