ജീവനൊടുക്കാൻ ഒരുങ്ങിയ ബാലികയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് ദുബൈ പൊലീസ്
text_fieldsദുബൈ: സഹപാഠികളുടെ വില്ലത്തരം അതിരുവിട്ടതിൽ മനംനൊന്ത് ജീവനവസാനിപ്പിക്കാൻ ഒരുങ്ങിയ 15കാരിയെ ദുബൈ പൊലീസ് രക്ഷിച്ചു. കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് അഭ്യന്തര മന്ത്രാലയം ആരംഭിച്ച ഹോട്ട്ലൈൻ മുഖേനയാണ് താൻ ജീവിതം അവസാനിപ്പിക്കുകയാണെന്ന് വിദ്യാർഥിനി കരഞ്ഞു പറഞ്ഞത്. വിവരം ദുബൈ പൊലീസിനു കൈമാറിയ ഉടനെ ഒരു സംഘം വിദഗ്ധ ഒാഫീസർമാർ സ്കൂളിലെത്തി കുട്ടിയെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയായിരുന്നു.
കുട്ടികളുടെ സുരക്ഷക്കും സന്തോഷത്തിനും യു.എ.ഇ ഏറെ പ്രാധാന്യം നൽകുന്നുണ്ട്. പ്രയാസങ്ങൾ നേരിടുന്ന ഒരു കുട്ടിയെക്കുറിച്ച് നിങ്ങൾക്ക് അറിയാമെങ്കിൽ 116111 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിവരം നൽകണം. ഹിമായത്തി (എന്നെ രക്ഷിക്കൂ) എന്ന സ്മാർട്ട്ഫോൺ ആപ്പ് മുഖേനയും http://www.moi-cpc.ae/en/default.aspx എന്ന അഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ വെബ്സൈറ്റ് മുഖേനയും വിവരങ്ങൾ നൽകാം.
ഉപദ്രവം സഹിക്കാനാവാതെ നേരത്തേയും സ്വയം ഹത്യ നടത്താൻ താൻ ശ്രമിച്ചിരുന്നുെവന്ന് കുട്ടി വെളിപ്പെടുത്തിയതായി സംഘത്തിലെ വനിതാ^ശിശുക്ഷേമ പ്രവർത്തക റൗദ അൽ റസൂഖി വ്യക്തമാക്കി.കുട്ടിക്ക് വീട്ടിൽ നിന്നും ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിരുന്നു. പ്രമേഹ പ്രശ്നങ്ങളുള്ള കുട്ടി ഭക്ഷണം കഴിക്കാൻ വിസമ്മതിക്കവെ രക്ഷിതാക്കൾ ബലം പ്രയോഗിച്ച് കഴിപ്പിക്കാൻ ശ്രമിക്കുമായിരുന്നു. ഇത് അവളെ കൂടുതൽ വാശിക്കാരിയാക്കി മാറ്റി. മകളെ ഉടനെ ആശുപത്രിയിൽ എത്തിച്ച് പരിശോധന നൽകാനും സംഘം നിർദേശം നൽകി. ഇൗ വർഷം ഇത്തരം നാലു കേസുകൾ എത്തിയതായി ബാലാവകാശ സമിതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
