Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയൂറോപ്യൻ വനിതയെ...

യൂറോപ്യൻ വനിതയെ ആത്മഹത്യയിൽ  നിന്ന്​ രക്ഷിച്ച്​ ദുബൈ പൊലീസ്​

text_fields
bookmark_border
യൂറോപ്യൻ വനിതയെ ആത്മഹത്യയിൽ  നിന്ന്​ രക്ഷിച്ച്​ ദുബൈ പൊലീസ്​
cancel

ദുബൈ: അപ്പാർട്ട്​മ​​െൻറി​​​െൻറ ബാൽ​െക്കണിയിൽ കയറി ആത്​മഹത്യാ ഭീഷണി മുഴക്കിയ യൂറോപ്യൻ വനിതയെ പൊലീസ്​  രക്ഷിച്ചു. അൽ ബർഷയിൽ ആയിരുന്നു സംഭവം. വിവരമറിഞ്ഞയുടൻ പൊലീസ്​ സംഘം സംഭവസ്​ഥല​െത്തത്തി. ഇൗ സമയം ബാൽക്കെണിയിൽ നിന്ന്​ ചാടാനൊരുങ്ങുകയായിരുന്നു ഇവരെന്ന്​ അൽ ബർഷ പൊലീസ്​ സ്​റ്റേഷൻ ഡയറക്​ടർ ബ്രിഗേഡിയർ ജനറൽ അബ്​ദുൽ റഹ്​മാൻ ബിൻ ശാഫിയ പറഞ്ഞു. തന്ത്രപൂർവ്വം ഇവരുടെ അടു​ത്തെത്തിയ പൊലീസ്​ അനുനയിപ്പിച്ച്​ താഴെയിറക്കുകയായിരുന്നു. പ്രശ്​നങ്ങൾ കേട്ട പൊലീസ്​ ഉദ്യോഗസ്​ഥർ അവ പരിഹരിക്കാമെന്ന്​ ഉറപ്പ്​ നൽകി. കുടുംബപ്രശ്​നങ്ങളെത്തുടർന്ന്​ കടുത്ത മാനസിക പ്രശ്​നത്തിലായിരുന്നു ഇവർ. ഇവരെ സാധാരണ ജീവിതത്തിലേക്ക്​ മടക്കിക്കൊണ്ടുവരാനുള്ള നടപടികൾ ദുബൈ ഹെൽത്ത്​ അതോറിറ്റിയും കമ്മ്യൂണിറ്റി ഡെവലപ്​മ​​െൻറ്​ അതോറിറ്റിയും സ്വീകരിക്കുമെന്ന്​ പൊലീസ്​ അറിയിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai policegulf newsmalayalam news
News Summary - dubai police-uae-gulf news
Next Story