മറ്റ് രാജ്യങ്ങൾക്ക് ദുബൈ പൊലീസ് പിടിച്ചുകൊടുത്തത് 25 കുറ്റവാളികളെ പിടിയിലായവരിൽ കൊടും കുറ്റവാളികളും
text_fieldsദുൈബ: മറ്റ് രാജ്യങ്ങളിൽ കുറ്റകൃത്യങ്ങൾ നടത്തിയ ശേഷം ദുബൈയിേലക്ക് മുങ്ങുന്ന കുറ്റവാളികളെ പിടിച്ചുകൊടുക്കുന്നതിൽ ദുബൈ പൊലീസ് നടത്തുന്നത് സുത്യർഹ സേവനം. ഇൗ വർഷം ആദ്യ പാദത്തിൽ 25 കുറ്റവാളികളെയാണ് ഇത്തരത്തിൽ ദുബൈ പൊലീസ് കണ്ടെത്തി വിവിധ രാജ്യങ്ങൾക്ക് കൈമാറിയത്. കഴിഞ്ഞ വർഷം ഇൗ കാലയളവിൽ 12 കുറ്റവാളികളെയാണ് പിടികൂടിയെതന്ന് ദുബൈ പൊലീസിെൻറ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഉപമേധാവി മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂറി പറഞ്ഞു.
സംശയമുള്ളവരെ പിടികൂടാൻ പ്രത്യേക പരിശീലനം നേടിയ സംഘങ്ങളെ രാജ്യം മുഴുവൻ വിന്യസിച്ചിട്ടുണ്ടെന്നും ഇൻറർപോളിെൻറ റെഡ്കോർണർ നോട്ടീസ് കിട്ടിയാലുടൻ ഇത്തരക്കാരെ പിടികൂടാനാവുമെന്നും അദ്ദേഹം പറഞ്ഞു. 2012 സെപ്റ്റംബറിൽ പാകിസ്ഥാനിലെ കറാച്ചിയിലുണ്ടായ സ്ഫോടനത്തിൽ 259 പേർ മരിച്ച സംഭവത്തിന് ഉത്തരവാദിയായ ഹമ്മദ് സിദ്ദീഖി എന്നയാളും പിടിയിലായവരിൽപെടും. ഇയാളെ കഴിഞ്ഞ ദിവസം പാക് അധികൃതർ ഇസ്ലാമാബാദിലേക്ക് കൊണ്ടുപോയി.
വധശിക്ഷക്ക് വിധിക്കപ്പെട്ട ശേഷം യു.എ.ഇയിലേക്ക് രക്ഷപ്പെട്ട വിദേശ ബിസിനസുകാരനെ അതി സമർഥമായാണ് പിടികൂടിയത്. വ്യാജപേരിൽ പാസ്പോർട്ട് സംഘടിപ്പിച്ച് 2012ലാണ് ഇയാൾ എത്തുന്നത്. ഇൻറർപോളിെൻറ നോട്ടീസ് കിട്ടി 10 ദിവസത്തിനകം ആളെ തിരിച്ചറിയാൻ ദുബൈ പൊലീസിന് കഴിഞ്ഞു. രാജ്യത്ത് എത്തിയ വിദേശികളുടെ പേര് പരിശോധിച്ചപ്പോൾ ഇങ്ങനെ ഒരാൾ ഉള്ളതായി കണ്ടെത്താനായില്ല. എന്നാൽ ആധുനിക സോഫ്റ്റ്വെയറുകളുടെ സഹായത്തോടെ ഫോേട്ടാ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പ്രതിയെക്കുറിച്ച് സൂചനകൾ കിട്ടി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇയാളെയും മാതൃരാജ്യത്തേക്ക് തിരിച്ചയച്ചുവെന്ന് വാണ്ടഡ് ഡിപ്പാർട്ട്മെൻറ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ സയിദ് അബ്ദുല്ല വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
