നോമ്പു തുറപ്പിക്കാൻ പൊതികളുമായി ദുബൈ പൊലീസ്
text_fieldsദുബൈ: വീട്ടിലെത്തി നോമ്പ് തുറക്കാൻ എല്ലാവർക്കും ആഗ്രഹമുണ്ടാവും. പക്ഷെ അതിന് തിരക്കുകൂട്ടി വാഹനമോടിച്ച് പോയാൽ ഒരു പക്ഷെ വിപരീതഫലമാവും സംഭവിക്കുക. ബാങ്കുവിളിക്കുേമ്പാൾ വഴിയിൽ കുടുങ്ങിപ്പോകുേമാ എന്ന ആശങ്കയാണ് ആളുകളെ കത്തിച്ചു വിടാൻ പ്രേരിപ്പിക്കുന്നത്. മഅ്രിബ് നേരത്ത് വഴിയിൽ പെട്ടുപോയാലും പേടിക്കണ്ട, ദുബൈയിലെ പ്രധാന റോഡുകളിലെല്ലാം ദുബൈ പൊലീസ് നിയോഗിച്ച സന്നദ്ധപ്രവർത്തകരുണ്ടാവും.
ചുണ്ടിൽ പുഞ്ചിരിയും കയ്യിൽ ഇഫ്താർ പൊതിയുമായി. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ആഹ്വാനം ചെയ്ത സായിദ് വർഷാചരണം പ്രമാണിച്ച് യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശാനുസരണമാണ് ദുബൈ പൊലീസ് ഇഫ്താർ ഒരുക്കുന്നത്. ഹ്യൂമൻ റൈറ്റ്സ് വിഭാഗത്തിനാണ് ഇതിെൻറ ചുമതല. യശശരീരനായ ഉബൈദ് അൽ ഹീലുവിെൻറ കുടുംബവുമായി സഹകരിച്ച് 30000 ഇഫ്താർ കിറ്റുകളാണ് ഇൗ വർഷം നൽകുക. വാഹനയാത്രികർക്ക് പുറമെ തൊഴിലാളികൾക്കും ദുർബല വിഭാഗങ്ങളിൽ പെട്ടവർക്കും ഭക്ഷണം എത്തിക്കുന്നുണ്ടെന്ന് മനുഷ്യാവകാശ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഡോ. മുഹമ്മദ് അബ്ദുല്ല അൽ മുർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
