കത്തിയാളുന്ന വാഹനത്തിൽ കുടുങ്ങിയ മനുഷ്യന് കാവലാളായി ദുബൈ പൊലീസ്
text_fieldsദുബൈ: തീ ആളിക്കത്തിയ വാഹനത്തിനുള്ളിൽ കുടുങ്ങിയയാൾക്ക് പൊലീസുേദ്യാഗസ്ഥെൻറ ധീരതയിൽ പുതുജീവൻ. മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ച് എഞ്ചിന് തീ പിടിച്ചാണ് അപകടമുണ്ടായത്. സംഭവമറിഞ്ഞ് രക്ഷിക്കാനായി ദുബൈ പൊലീസിെൻറ ദുർഘട ദൗത്യ വിഭാഗത്തിലെ സർജൻറ് മുഹമ്മദ് അഹ്മദ് മഹ്ഫൂസ് പാഞ്ഞടുത്തെങ്കിലും വാതിൽ ലോക്കായിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
വാഹനത്തിെൻറ മുകളിൽ കയറി തുറക്കാനുള്ള ശ്രമവും ജലം കണ്ടില്ല. തീ കണ്ട് എത്തിയ പൊതുജനങ്ങളോട് സുരക്ഷ ഉറപ്പാക്കാൻ നിർദേശം നൽകിയ അദ്ദേഹം അതു വഴി പോയ ട്രക്കിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് തീ അണക്കുകയായിരുന്നു. പിന്നീട് വാതിൽ തുറന്ന് അകപ്പെട്ടുപോയ ഇമറാത്തി പൗരനെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. രക്ഷാ പ്രവർത്തനത്തിെൻറ വീഡിയോ ദൃശ്യങ്ങൾ ദുബൈ പൊലീസ് ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. തീ പിടിത്തത്തിെൻറ കാരണം അറിവായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
