മൻമീത് തറപ്പിച്ചു പറയുന്നു; ദുബൈയിലാണ് ശരിക്കും ജനമൈത്രി പൊലീസ്
text_fieldsദുബൈ: വിമാനത്താവള യാത്രക്കിടെ ഇന്ത്യൻ ദമ്പതികൾ ടാക്സിയിൽ മറന്നുവെച്ച െഎഫോൺ 20 മിനിറ്റുകൊണ്ട് വീണ്ടെടുത്തു നൽകി ദുബൈ പൊലീസ് വീണ്ടും ‘ജനമൈത്രി’ തെളിയിച്ചു. മധുവിധു ആഘോഷിക്കാനെത്തിയ മുംബൈക്കാരനായ ഗായകൻ മൻമീത് സിംഗിനും ഭാര്യ അമർദീപ് കൗർ സ്യാനുമാണ് പൊലീസിെൻറ കാര്യക്ഷമത അനുഗ്രഹമായത്. രണ്ടു ദിവസം ദുബൈയിൽ തങ്ങിയ ശേഷം ന്യൂയോർക്ക്, ടൊറേൻറാ, ലണ്ടൻ, പാരിസ്, ആംസ്റ്റർഡാം, സ്വിറ്റ്സർലൻറ് എന്നിവിടങ്ങളിൽ കൂടി കറങ്ങി മടങ്ങാനായിരുന്നു ഇവരുടെ പ്ലാൻ.
ദുബൈ വിമാനത്താവളത്തിൽ ടാക്സിയിൽ വന്നിറങ്ങിയപ്പോൾ വഴി മധ്യേ വണ്ടിയിൽ ചാർജ് ചെയ്യാൻ വെച്ച െഎഫോൺ എടുക്കാൻ മറന്നു. പെട്ടികളുമെടുത്ത് ടെർമിനലിലെത്തിയ ശേഷമാണ് കാര്യം ഒാർമ വരുന്നത്. ഉടനെ വിമാനത്താവളത്തിലെ അമ്മാർ അൽ സാദി എന്ന പൊലീസുദ്യോഗസ്ഥനോട് വിവരമറിയിച്ചു.
യാത്ര പുറപ്പെട്ട സ്ഥലവും മറ്റു കാര്യങ്ങളും ചോദിച്ചറിഞ്ഞ അദ്ദേഹമുടനെ വിവരങ്ങളെല്ലാം റോഡ് ഗതാഗത അതോറിറ്റിക്ക് കൈമാറി. ആർ.ടി.എ കൺട്രോൾ റൂമിൽ നിന്ന് വിളിച്ചതും കാര്യമറിഞ്ഞ് ടാക്സി ൈഡ്രവർ ഫോൺ വിമാനത്താവളത്തിലേക്ക് എത്തിക്കുകയുമായിരുന്നു. പൊലീസിെൻറ ഇൗ ഉത്തരവാദിത്വബോധവും ജന സേവന തൽപരതയും കൊണ്ടു മാത്രമാണ് ഫോൺ തിരിച്ചു കിട്ടിയതും യാത്ര മുടങ്ങാതിരുന്നതുമെന്നും പറഞ്ഞ മൻമീത് ഇക്കാര്യമെല്ലാം വിശദീകരിച്ചും പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദനം കൊണ്ട് മൂടിയും സാമൂഹിക മാധ്യമങ്ങളിൽ േപാസ്റ്റുകളുമിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
