തട്ടിപ്പുകൾ കരുതിയിരിക്കണമെന്ന് ദുബൈ പൊലീസും ബാങ്കുകളും
text_fieldsദുബൈ: പ്രമുഖ കമ്പനികളുടെ പേരുപയോഗിച്ച് നടത്തുന്ന തട്ടിപ്പുകൾ കരുതിയിരിക്കണമെന്ന് ദുബൈ െപാലീസും ബാങ്കുകളും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സ്ഥാപനങ്ങളുടെ അധികാര പത്രങ്ങൾ വ്യാജമായി ചമച്ച് വിവരങ്ങൾ നേടാനും പണം തട്ടാനും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഒാൺലൈൻ തട്ടിപ്പ് നടക്കുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ദുബൈ പൊലീസിെൻറ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം മേധാവി മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂറി പറഞ്ഞു.
ഇത്തരക്കാർക്കെതിരെ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരം ബോധവത്ക്കരണം നടത്തുന്നുമുണ്ട്. വമ്പൻചില്ലറ വിൽപ്പന സ്ഥാപനങ്ങളിലെ ഉപഭോക്താക്കൾക്കളുടെ വിവരം ശേഖരിച്ചുവെക്കുകയും അവർക്ക് നറുക്കെടുപ്പിലൂടെ വമ്പർ സമ്മാനമടിച്ചുവെന്ന് വിശ്വസിപ്പിക്കുകയാണ് ചെയ്യുന്നത്. പല തവണ തെറ്റാണെന്ന് പല തവണ തെളിഞ്ഞിട്ടും ഇപ്പോഴും ഇത് സത്യമാണെന്ന് വിശ്വസിക്കുന്നവർ ഉണ്ടെന്ന് അൽ മൻസൂറി പറഞ്ഞു. അക്കൗണ്ട് കാർഡിലെ വിവരങ്ങൾ, മൊബൈൽ-ഇൻറർനെറ്റ് ബാങ്കിങിെൻറ പാസ്േ വർഡുകളും മറ്റു വിവരങ്ങളും രഹസ്യമായി സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാട്സ്ആപ്പ് പോലുള്ളവ വഴി കിട്ടുന്ന ഇത്തരം പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും അൽ മൻസൂറി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
