തൊഴിലാളികൾക്കൊപ്പം സന്തോഷ ദിനം ആഘോഷിക്കാൻ ദുബൈ പൊലീസ്
text_fieldsദുബൈ: അന്താരാഷ്ട്ര സന്തോഷ ദിനമായ ചൊവ്വാഴ്ച വിപുലമായ ആഘോഷ പരിപാടികൾ ഒരുക്കി ദുബൈ പൊലീസ്. ഇന്ത്യക്കാരടക്കമുള്ള തൊഴിലാളികൾക്ക് വേണ്ടി കായിക–വിനോദ പരിപാടികൾ നടത്താനാണ് തീരുമാനം. വിവിധ ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ചു നടക്കുന്ന പരിപാടികളിലെ മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് നാട്ടിലേക്ക് വിമാന ടിക്കറ്റുകളടക്കമുള്ള സമ്മാനങ്ങളും നൽകും.
മാസ്റ്റർ വിഷൻ ഇൻറർനാഷനൽ ഇവൻറ്സിെൻറ സഹകരണത്തോടെയാണ് ദുബൈ പൊലീസ് മണിക്കൂറുകൾ നീളുന്ന പരിപാടികൾ നടത്തുക. നടൻ ടിനി ടോം, ഗായിക അമൃത സുരേഷ് എന്നിവർ നേതൃത്വം നൽകും. വൈകിട്ട് മൂന്ന് മുതൽ ആറ് വരെ വ്യവസായ മേഖലകളായ ജബൽ അലി, മുഹൈസിന എന്നിവിടങ്ങളിലും സബീൽ പാർക്കിലുമാണ് പരിപാടി നടക്കുക.
ദുബൈ പൊലീസ് ജനറൽ വിഭാഗം അഡ്മിനിസ്ട്രേഷൻ അഫയേഴ്സ് പ്രതിനിധി കേണൽ മൻസൂർ അൽ ഗർഗാവി, ദുബൈ പൊലീസ് ജനറൽ ഡയറക്ടറേറ്റ് ഫോർ അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് ഡയറക്ടർ മേജർ ജനറൽ അൽ സല്ലാൽ സഇൗദ് ബിൻ ഹുവൈദി അൽ ഫലാസി, മറ്റു ഉദ്യോഗസ്ഥരായ അബ്ദുല്ല ജുമാ ഇബ്രാഹിം, മേജർ റഹ്മ ഉംറാൻ അൽ ഷംസി, ടിനി ടോം, അഷ്റഫ് താമരശ്ശേരി, മുഹമ്മദ് റഫീഖ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
