Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ പൊലീസ്​ മൂന്ന്​...

ദുബൈ പൊലീസ്​ മൂന്ന്​ മാസത്തിനിടെ പിടികൂടിയത്​ 7.4 കിലോ ഹെറോയിൻ

text_fields
bookmark_border
ദുബൈ പൊലീസ്​ മൂന്ന്​ മാസത്തിനിടെ പിടികൂടിയത്​ 7.4 കിലോ ഹെറോയിൻ
cancel

ദുബൈ: ദുബൈ പൊലീസ്​ മൂന്ന്​ മാസത്തിനിടെ പിടികൂടിയത്​ 7.4 കിലോ ഹെറോയിൻ. ഇതുമായി ബന്ധപ്പെട്ട്​ ഏഴ്​ ഏഷ്യക്കാരെ അറസ്​റ്റ്​ ചെയ്​തിട്ടുമുണ്ട്​. വ്യത്യസ്​തമായ നാല്​ സംഭവങ്ങളിലാണ്​ ഇവരെ പിടികൂടിയതെന്ന്​ ദുബൈ പൊലീസി​​െൻറ മയക്കുമരുന്ന്​ വിരുദ്ധ വിഭാഗം ഡയറക്​ടർ ഇൗദ്​ മുഹമ്മദ്​ ഥാനി ഹരീബ്​ പറഞ്ഞു. ഷാർജ, അബൂദബി എന്നിവിടങ്ങളിലെ പൊലീസ്​ സേനകളുടെ സഹകരണത്തോടെയാണ്​ മയക്കുമരുന്ന്​ കച്ചവടക്കാർക്കെതിരെ നടപടി എടുക്കുന്നത്​. വിസിറ്റിങ്​ വിസയിലെത്തി ഷാർജയിലെ അപ്പാർട്ട്​മ​െൻറിൽ താമസിച്ചിരുന്നയാളിൽ നിന്ന്​ മയക്കുമരുന്ന്​ കണ്ടെത്തിയതാണ്​ ഇതിൽ ആദ്യത്തെ സംഭവം. ബാഗിനുള്ളിൽ പ്രത്യേക അറയുണ്ടാക്കിയാണ്​ മയക്കുമരുന്ന്​ സൂക്ഷിച്ചിരുന്നത്​.

തുടർന്ന്​ നടത്തിയ ചോദ്യം ചെയ്യലിൽ മയക്കുമരുന്ന്​ ഗുളികകൾ വിഴുങ്ങിയിട്ടുണ്ടെന്ന്​ ഇയാൾ സമ്മതിച്ചു. റാശിദ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ വയറ്റിൽ നിന്ന്​ ഗുളികകൾ വീണ്ടെടുക്കുകയും ചെയ്​തു. ആകെ 1.9 കിലോ തൂക്കം വരുന്ന 242 ഗുളികകളാണ്​ കണ്ടെടുത്തത്​. ഷാർജയിലെ ഹോട്ടൽ അപ്പാർട്ട്​മ​െൻറിൽ നടത്തിയ മറ്റൊരു റെയ്​ഡിൽ 1.1കിലോ തൂക്കംവരുന്ന 140 ഹെറോയിൻ ഗുളികകളും കണ്ടെടുത്തു. ഇത്​ കടത്തിയതിന്​ പ്രതിഫലമായി നൽകിയ 1500 ദിർഹവും പ്രതിയിൽ നിന്ന്​ കണ്ടെത്തിയിരുന്നു. അൽ​െഎനിൽ നടത്തിയ മൂന്നാമത്തെ റെയ്​ഡിൽ 284 ഹെറോയിൻ ഗുളികകളുമായി രണ്ട്​ പേരെ പിടികൂടി. പിന്നീട്​ രണ്ട്​ കിലോ ഹെറോയിനുമായി മൂന്ന്​ പേരെക്കൂടി ദുബൈ പൊലീസ്​ പിടികൂടി. മയക്കുമരുന്ന്​ കൈവശം വെച്ചതിനും കള്ളക്കടത്ത്​ നടത്തിയതിനും ഇവർക്കെതിരെ വിചാരണ ആരംഭിച്ചിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai policegulf newsmalayalam news
News Summary - dubai police-uae-gulf news
Next Story