കരിമ്പൂച്ചകളല്ല, ഇവർ പായും പുലികൾ
text_fieldsദുബൈ: ദുബൈയിൽ സുപ്രധാന പദവികൾ വഹിക്കുന്ന വനിതകളെ സംരക്ഷിക്കുന്നത് ആരെന്ന് അറിയാമോ. പുരുഷൻമാരെ വെല്ലുന്നത്ര അഭ്യാസികളായ ഒരു സംഘം വനിതാ ബ്ലാക് ക്യാറ്റ് കമാൻഡോകൾ. നിശബ്ദ സേവനത്തിെൻറ കാൽ നൂറ്റാണ്ട് പൂർത്തിയാക്കാൻ ഒരുങ്ങുകയാണവർ. 1994 ലാണ് ദുബൈ പൊലീസിന് കീഴിയില്‍ വനിതാ വിഐപി സുരക്ഷാവിഭാഗം ആരംഭിച്ചത്.
വനിതാ വി.െഎ.പികളുടെ സുരക്ഷാ ചുമതല ഏൽപ്പിച്ചിരിക്കുന്ന ഇതിലെ അംഗങ്ങള്‍ക്ക് ഏത് സാഹചര്യവും നേരിടാന്‍ കെൽപ്പുണ്ട്. 18 അടവും പഠിച്ച ഇവർക്ക് സകല ആയോധന കലകളും വശമുണ്ട്. ഷാര്‍പ്പ് ഷൂട്ടര്‍മാരും മോട്ടോര്‍ബൈക്ക് അഭ്യാസത്തില്‍ നിപുണകളുമാണിവർ. ഭരണാധികാരികളുടെയും ശൈഖുമാരുടെയും ഭാര്യമാര്‍ ഇവരുടെ സുരക്ഷാവലയത്തിലായിരിക്കും. കാറുകളിലും ബൈക്കുകളിലും അത്യാധുനിക ആയുധങ്ങളുമേന്തിയാണ് ഇവർ കാവൽ നിൽക്കുന്നത്.യു.എ.ഇക്ക് അകത്ത് മാത്രമല്ല വനിതാ വി.ഐ.പികളുടെ വിദേശയാത്രകളിലും ഈ കറമ്പി പൂച്ചകള്‍ ചുറ്റുമുണ്ടാകും.
കായികക്ഷമത ഉറപ്പാക്കാന്‍ എല്ലാ ആഴ്ചയും കമാന്‍ഡോകള്‍ കഠിനമായ പരിശീലന ക്ലാസുകള്‍ക്കും അഭ്യാസമുറകള്‍ക്കുമായി ഹാജരാകണം. അടിക്കടി മോക്ക് ഡ്രില്ലുമുണ്ടാകും. ഏറെ ഇഷ്ടപ്പെട്ടാണ് ഇൗ ജോലിക്ക് വന്നതെന്ന് വനിതാ കമാന്‍ഡോ ഫാത്തിമ സെയ്ദ് അല്‍മറി പറയുന്നു.ചെറുപ്പം മുതൽ ബ്ലാക് ക്യാറ്റ് സ്ക്വാഡിെൻറ ഭാഗമാകാൻ ആഗ്രഹിച്ചിരുന്നു. പരിശീലനമടക്കം ജോലിയുടെ എല്ലാ തലങ്ങളും ആസ്വദിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ശാരീരിക പരിശീലനത്തിന് പുറമെ മനശാസ്ത്രപരമായ പരിശീലനവും മാനസിക പിന്തീണയും നൽകിയാണ് ഇവരെ വി.െഎ.പികളുടെ സുരക്ഷക്ക് നിയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
