Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right18 സേവനങ്ങൾ ഒാൺലൈൻ...

18 സേവനങ്ങൾ ഒാൺലൈൻ മാത്രമാക്കി ദുബൈ പൊലീസ്​

text_fields
bookmark_border
18 സേവനങ്ങൾ ഒാൺലൈൻ മാത്രമാക്കി ദുബൈ പൊലീസ്​
cancel

ദുബൈ: ദുബൈ പൊലീസി​​​െൻറ 18 തരത്തിലുള്ള സേവനങ്ങൾ നേരിട്ട്​ ലഭിക്കാൻ​ ഇനി അധിക ഫീസ്​ നൽകണ്ടിവരും. ഒാൺലൈൻ ഉപയോഗം പ്രോൽസാഹിപ്പിക്കുന്നതി​​​െൻറ ഭാഗമായാണ്​ ഇൗ നടപടി. പൊലീസ്​ വികസിപ്പിച്ചിരിക്കുന്ന ആപ്പുകൾ വഴിയല്ല ഇൗ സേവനങ്ങൾ ആവശ്യപ്പെടുന്നതെങ്കിൽ 100ദിർഹം അധികമായി നൽകേണ്ടിവരും. നേരത്തെ അഞ്ച്​ സേവനങ്ങൾ ഒാൺലൈൻ വഴി മാത്രമെ ലഭിക്കുമായിരുന്നുള്ളൂ. ഇൗ പദ്ധതിയുടെ രണ്ടാം ഘട്ടം എന്ന നിലയിൽ 13 സേവനങ്ങൾ കൂടി ഒാൺലൈനാക്കിയെന്ന്​ അധിക​ൃതർ അറിയിച്ചു. രാത്രി ജോലിക്കുള്ള പെർമിറ്റ്​, സ്വഭാവ സർട്ടിഫിക്കറ്റ്​, ഗതാഗത പിഴ അടക്കൽ, ഭവന സുരക്ഷാ പദ്ധതി, ഇ ആക്​സിഡൻറ്​ റിപ്പോർട്ട്​ എന്നിവയെല്ലാം ഒാൺലൈൻ ആക്കിയവയിൽ ഉൾപ്പെടും. ഇൗ വർഷം അവസാനത്തോടുകൂടി നേരിട്ട്​ പൊലീസ്​ സ്​റ്റേഷനെ ആശ്രയിക്കുന്നവരുടെ എണ്ണം 80 ശതമാനം കുറക്കാൻ ലക്ഷ്യമിട്ടാണ്​ ഇൗ നടപടികൾ. ഇൗ വർഷം അവസാനത്തോടെ 40 സേവനങ്ങൾ ഒാൺലൈൻ വഴി മാത്രമാക്കാനാണ്​ ദുബൈ പൊലീസ്​ ലക്ഷ്യമിടുന്നത്​. ഇ ഗേറ്റ്​, സ്​മാർട്ട്​ ആപ്പ്​, ബാങ്ക്​ കിയോസ്​ക്​, ​െഎപാഡ്​ എന്നിവ വഴി സേവനങ്ങൾ ലഭ്യമാക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai policegulf newsmalayalam news
News Summary - dubai police-uae-gulf news
Next Story