അമ്മ പൂട്ടിയിട്ടു; രക്ഷപ്പെടാൻ 14 കാരി പൊലീസിനെ വിളിച്ചു
text_fieldsദുബൈ: വീട്ടിലറിയാതെ കൂട്ടുകാരികൾക്കൊപ്പം റസ്റ്റോറൻറിൽപോയ 14 കാരിയെ അമ്മ മുറിയിൽ പൂട്ടിയിട്ടു. രക്ഷപ്പെടാൻ വഴികാണാതിരുന്ന കുട്ടി ഇൻസ്റ്റാഗ്രാമിലൂടെ പൊലീസിനെ വിവരമറിയിച്ചു.
കുട്ടിയെ മർദിച്ച അമ്മ സ്കൂളിൽ പോലും വിടാതെയാണ് പൂട്ടിയിട്ടിരുന്നത്. കുട്ടി െഎപാഡ് വഴിയാണ് പൊലീസുമായി ബന്ധെപ്പട്ടതെന്ന് ദുബൈ പൊലീസിലെ മനുഷ്യാവകാശ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് അൽ മുർ പറഞ്ഞു. സന്ദേശം കിട്ടിയയുടൻ പൊലീസ് എത്തി കുട്ടിയെ മോചിപ്പിച്ചു. സ്കൂളിൽ നിന്ന് മുങ്ങിയാണ് കുട്ടികൾ റസ്റ്റോറൻറിൽ പോയത്.
രണ്ട് ദിവസമാണ് പൂട്ടിയിട്ടത്. മർദിക്കുന്നത് പിതാവ് കണ്ടുവെങ്കിലും ഇടപെട്ടില്ലെന്ന് കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷക്കായുള്ള വിഭാഗം ഡയറക്ടർ ലഫ്. കേണൽ സയ്യിദ് റഷീദ് അൽ ഹെലി പറഞ്ഞു. കുട്ടിയെ അച്ചടക്കം പഠിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് അമ്മയുടെ ഭാഷ്യം. കൗമാരക്കാരായ കുട്ടികളോട് മാതാപിതാക്കൾ ഇങ്ങനെയല്ല പെരുമാറേണ്ടതെന്ന് ബ്രിഗേഡിയർ മുഹമ്മദ് അൽ മുർ പറഞ്ഞു. സുഹൃത്തുക്കളെപ്പോലെ വേണം കുട്ടികളെ കരുതാൻ. സംഭവം ആവർത്തിച്ചാൽ ശിക്ഷാ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് അദ്ദേഹം കുട്ടിയുടെ അമ്മക്ക് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
