Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലഹരി വിപത്ത്​​ തടയാൻ...

ലഹരി വിപത്ത്​​ തടയാൻ ദുബൈ പൊലീസി​െൻറ പിന്തുണ; യൂറോപ്പിൽ പിടികൂടിയത്​ 21.4 ദശലക്ഷത്തി​െൻറ മയക്കുമരുന്ന്

text_fields
bookmark_border
ലഹരി വിപത്ത്​​ തടയാൻ ദുബൈ പൊലീസി​െൻറ പിന്തുണ; യൂറോപ്പിൽ പിടികൂടിയത്​ 21.4 ദശലക്ഷത്തി​െൻറ മയക്കുമരുന്ന്
cancel
camera_alt?????? ???????? ??????? ????????? ??????? ??????????? ???????????????

ദുബൈ: ജർമനി, ഡെൻമാർക്ക്​, ഹോളണ്ട്​, സ്വിറ്റ്​സർലൻറ്​, ഇറ്റലി, സ്​പെയിൻ, ആസ്​ട്രിയ... ഇൗ യൂറോപ്യൻ രാജ്യങ്ങളെല്ലാം ഇ​േ​പ്പാൾ ദുബൈ പൊലീസിനോട്​ നന്ദി പറയുന്നു. 
തങ്ങളുടെ പൗരൻമാരെയും കുഞ്ഞുങ്ങളെയും നശിപ്പിക്കുമായിരുന്ന വമ്പൻ ലഹരി സംഘങ്ങളെ തടയിടാൻ നൽകിയ പിന്തുണക്ക്​. ഒന്നര വർഷത്തിനിടെ 21.4 ദശലക്ഷം ദിർഹം വിലവരുന്ന മയക്കുമരുന്ന്​ ശേഖരങ്ങളാണ്​ ദുബൈ പൊലീസ്​ നൽകിയ വിവരങ്ങളുടെ അടിസ്​ഥാനത്തിൽ പിടികൂടിയത്​. ഏഴു രാജ്യങ്ങളിൽ നിന്ന്​ 80 ലേറെ ആളുകൾ പിടിയിലുമായി.
പഴം, പച്ചക്കറി, പുസ്​തകങ്ങൾ എന്നിവയുടെ ഉള്ളിൽ ഒളിപ്പിച്ചുൾപ്പെടെ വ്യത്യസ്​തവും വിചി​ത്രവുമായ മാർഗങ്ങൾ ഉപയോഗിച്ചാണ്​ ഹെറോയിൻ, കൊകൈൻ, ക്രിസ്​റ്റൽ മേത്ത്​, ക്വാട്ട്​, ആംഫിറൈറൻ തുടങ്ങിയ ലഹരി ഗുളികകൾ അവർ കടത്തിയിരുന്നത്​. ജർമൻ ഫെഡറൽ കസ്​റ്റംസ്​ സർവീസി​​െൻറ കു​റ്റാന്വേഷണ യൂനിറ്റുമായി കഴിഞ്ഞ വർഷം മെയ്​ മുതൽ ദുബൈ പൊലീസ്​ സഹകരിക്കുന്നുണ്ടെന്ന്​ കമാൻഡർ ഇൻ ചീഫ്​ മേജർ ജനറൽ അബ്​ദുല്ലാ ഖലീഫ അൽ മറി വ്യക്​തമാക്കി. സംശയാസ്​പദമായ ആളുക​െളയും ചരക്കുകളെയും സംബന്ധിച്ച  വിവരങ്ങൾ ഏഴു രാജ്യങ്ങൾക്കും നൽകുന്നുണ്ട്​.   

ഉപ പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയുമായ ലഫ്​. ജനറൽ ശൈഖ്​ സൈഫ്​ ബിൻ സായിദ്​ ആൽ നഹ്​യാ​​െൻറ മേൽനോട്ടത്തിലാണ്​ ഇൗ സുപ്രധാന നടപടികൾ കൈക്കൊണ്ടതെന്നും ഇതു വഴി ടൺ കണക്കിന്​ ലഹരി പിടികൂടാനായെന്നും മേജർ ജനറൽ അൽ മറി പറഞ്ഞു.  
ദുബൈ പൊലീസി​​െൻറ പിന്തുണയും സഹകരണവുമില്ലാതെ ഇത്ര വലിയ മയക്കു മരുന്നു വേണ്ട സാധ്യമാകുമായിരുന്നില്ലെന്ന്​ ജർമൻ കുറ്റാന്വേഷണ യൂനിറ്റ്​ അധ്യക്ഷൻ നോർബെറ്റ്​ ഡ്രൂഡ്​ പറഞ്ഞു. 

സഹകരണത്തിലും വിവര ശേഖരണത്തിലും മികച്ച പ്രഫഷനലിസമാണ്​ ദുബൈ പൊലീസ്​ പ്രകടിപ്പിക്കുന്നത്​. മയക്കുമരുന്ന്​ വേട്ടക്കു പുറമെ മറ്റു കേസുകളിലും ദുബൈ പൊലീസുമായി സഹകരണം ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദുബൈയിലെ പൊലീസുദ്യോഗസ്​ഥർ ഒരു കൊല്ലത്തിലേറെയായി വിവിധ യൂറോപ്യൻ രാജ്യങ്ങളിലെത്തി പ്രതികളെ പിടികൂടാൻ സഹായങ്ങളൊരുക്കുന്നതായി കുറ്റാന്വേഷണ വിഭാഗം ഉപ മേധാവി  മേജർ ജനറൽ ഖലിൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു. രാജ്യത്തിനകത്തു മാത്രമല്ല ലഹരി^മയക്കുമരുന്ന്​ വിപത്തിനെതിരെ  ലോകമൊട്ടുക്കും തങ്ങൾ പൊരുതുകയാണെന്ന്​ അദ്ദേഹം വ്യക്​തമാക്കി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai policegulf newsmalayalam news
News Summary - dubai police-uae-gulf news
Next Story