Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹത്തക്ക്​ സമീപം...

ഹത്തക്ക്​ സമീപം അപകടത്തിൽ പെട്ടവരെ ദുബൈ പൊലീസ്​ രക്ഷിച്ചു

text_fields
bookmark_border
ഹത്തക്ക്​ സമീപം അപകടത്തിൽ പെട്ടവരെ ദുബൈ പൊലീസ്​ രക്ഷിച്ചു
cancel
ദുബൈ: ഹത്ത സന്ദർശിക്കുന്ന യാത്രാ മധ്യേ മലവെള്ളപാച്ചിലിൽ പെട്ട കാറിനെയും ഗർത്തത്തിൽ കുടുങ്ങിയ മ​റ്റൊരു കാറിനെയും ദുബൈ പൊലീസി​​െൻറ സുരക്ഷാ വിഭാഗം രക്ഷിച്ചു. ഹത്ത മലനിരകളിൽ നിന്ന്​ ഒരു കാർ താഴേക്ക്​ വീഴുന്നത്​ കണ്ടുവെന്ന്​ തിങ്കളാഴ്​ രാത്രിയാണ്​ പൊലീസിന്​ വിവരം കിട്ടിയത്​. ഉടൻ  കര,സമുദ്ര രക്ഷാസംഘം രംഗത്തെത്തി. 
മണ്ണ്​ നിറഞ്ഞ പ്രദേശത്ത്​ കാറും ഡ്രൈവറും കുടുങ്ങിക്കിടക്കുന്നതാണ്​ കണ്ടതെന്ന്​ മാരി​ടൈം റസ്​ക്യു വിഭാഗം മേധാവി ലെഫ്​റ്റനൻറ്​ കേണൽ അലി അബ്​ദുല്ല അൽ നഖ്​ബി പറഞ്ഞു. ഫോർക്ക്​ ലിഫ്​റ്റ്​ ട്രക്ക്​ ഉപയോഗിച്ച്​ ഇൗ വാഹനത്തെ രക്ഷിച്ചു. മറ്റൊരിടത്ത്​ വെള്ളപ്പൊക്കത്തിനിടയിൽ കുഴിയിൽ കുടുങ്ങിപ്പോയ കാറും അതിലെ യാത്രികനെയും ​െക്രയിൻ ഉപയോഗിച്ചും രക്ഷിച്ചു. മഴയിൽ വെള്ളപ്പൊക്ക ഭീഷണിയുള്ള സ്​ഥലങ്ങളിലും വെള്ളക്കെട്ടുണ്ടാകുന്നിടത്തും പോകരുതെന്ന്​ പൊലീസ്​ ആവശ്യപ്പെട്ടിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai policegulf newsmalayalam news
News Summary - dubai police-uae-gulf news
Next Story