ഫിറ്റ്നസ് ചലഞ്ചിന് പിന്തുണയുമായി ദുബൈ പൊലീസ്
text_fieldsഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി ദുബൈ പൊലീസ് സംഘടിപ്പിച്ച നടത്തം
ദുബൈ: ഫിറ്റ്നസ് ചലഞ്ചിന് പിന്തുണയുമായി ദുബൈ പൊലീസിന്റെ അക്കാദമിക് ആൻഡ് ട്രെയിനിങ് സെക്ടർ. പൊലീസ് അക്കാദമിയിൽ നടത്തം സംഘടിപ്പിച്ചാണ് പിന്തുണ അറിയിച്ചത്. 170 പേർ പങ്കെടുത്തു.
എല്ലാ വിഭാഗം ജനങ്ങളിലും ആരോഗ്യജീവിതം പ്രോത്സാഹിപ്പിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ആക്ടിങ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഡോ. ഗൈത് ഗാനിം അൽ സുവൈദി പറഞ്ഞു. ദുബൈയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡയറക്ടർ ബ്രിഗേഡിയർ ബദ്രാൻ അൽ ഷംസി, പൊലീസ് അക്കാദമി ആക്ടിങ് ഡയറക്ടർ മുഹമ്മദ് ബുത്തി അൽ ഷംസി എന്നിവരും നടത്തത്തിൽ പങ്കെടുത്തു.

