Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ പൊ​ലീ​സ്​ ജീ​നോം...

ദു​ബൈ പൊ​ലീ​സ്​ ജീ​നോം സെ​ന്‍റ​ർ ആ​രം​ഭി​ച്ചു

text_fields
bookmark_border
ദു​ബൈ പൊ​ലീ​സ്​ ജീ​നോം സെ​ന്‍റ​ർ ആ​രം​ഭി​ച്ചു
cancel
camera_alt

ദു​ബൈ പൊ​ലീ​സ്​ ആ​സ്ഥാ​ന​ത്ത്​ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം

ദു​ബൈ: ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ നി​ർ​ണാ​യ​ക പി​ന്തു​ണ ന​ൽ​കു​ന്ന ഫോ​റ​ൻ​സി​ക്​ പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ റെ​ക്കോ​ഡ്​ വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ജീ​നോം സെ​ന്‍റ​റി​ന്​ തു​ട​ക്ക​മി​ട്ട്​ ദു​ബൈ പൊ​ലീ​സ്.

ദു​ബൈ പൊ​ലീ​സി​ന്‍റെ ഫോ​റ​ൻ​സി​ക്​ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ക്രി​മി​നോ​ള​ജി ഡി​പ്പാ​ർ​ട്​​മെ​ന്‍റി​ന്​ കീ​ഴി​ലാ​ണ്​ ഏ​റ്റ​വും ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടു​കൂ​ടി​യ ജീ​നോം സെ​ന്‍റ​ർ ആ​രം​ഭി​ച്ച​ത്. ദു​ബൈ പൊ​ലീ​സ്​ ഓ​ഫി​സേ​ഴ്​​സ്​ ക്ല​ബ്​ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം സെ​ന്‍റ​റി​ന്‍റെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫോ​റ​ൻ​സി​ക്​ ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ, ജ​നി​ത​ക​ശാ​സ്ത്രം, മെ​റ്റാ​ജെ​നോ​മി​ക്സ്​ എ​ന്നി​വ​യി​ൽ ആ​ധു​നി​ക​മാ​യ പ​രി​ശോ​ധ​ന​ക​ൾ വി​ക​സി​പ്പി​ച്ച്​ ​പൊ​ലീ​സി​ന്‍റെ കു​റ്റാ​ന്വേ​ഷ​ണ​ങ്ങ​ളെ സ​ഹാ​യി​ക്കു​ക​യാ​ണ്​ ജീ​നോം സെ​ന്‍റ​റു​ക​ളു​ടെ ദൗ​ത്യം. ഹ്യൂ​മ​ൻ ജീ​നോം, മെ​റ്റ​ജീ​നോം, ബ​യോ ഇ​ൻ​ഫ​ർ​​മാ​റ്റി​ക്സ്, ബ​യോ​ടെ​ക്​​നോ​ള​ജി എ​ന്നി​ങ്ങ​നെ നാ​ല്​ പ്ര​ധാ​ന സെ​ക്ഷ​നു​ക​ളാ​ണ്​ ജീ​നോം സെ​ന്‍റ​റി​ലു​ള്ള​ത്.

വ്യ​ക്തി​ക​ളു​ടെ ജ​നി​ത​ക​പ​ര​മാ​യ പ​ശ്ചാ​ത്ത​ലം നി​ർ​ണ​യി​ക്കു​ന്ന​തി​നും മോ​ളി​ക്യു​ലാ​ർ ഓ​ട്ടോ​പ്സി പ​രി​ശോ​ധ​ന​ക​ൾ​ക്കു​മാ​യി വി​ഘ​ടി​ച്ചു​പോ​യ സാ​മ്പി​ളു​ക​ളെ സൂ​ക്ഷ്മ​മാ​യി വി​ശ​ക​ല​നം ന​ട​ത്തു​ക​യാ​ണ്​ ഹ്യൂ​മ​ൻ ജി​നോം വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല. മ​നു​ഷ്യ​ര​ല്ലാ​ത്ത ജീ​വി​ക​ളെ​യും പ​രി​സ്ഥി​തി​യി​ൽ നി​ന്നു​ള്ള മ​റ്റ്​ സാ​മ്പി​ളു​ക​ളെ​യും പ​രി​ശോ​ധി​ച്ച്​ അ​വ​യു​ടെ വം​ശ​ത്തെ​യും വ​ർ​ഗ​ങ്ങ​ളെ​യും കു​റി​ച്ച്​ പ​ഠ​നം ന​ട​ത്തു​ന്ന വി​ഭാ​ഗ​മാ​ണ്​ മെ​റ്റ ജീ​നോം. നി​ർ​മി​ത ബു​ദ്ധി ഉ​പ​യോ​ഗി​ച്ച്​ ജ​നി​ത​ക വി​വ​ര​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വ്യ​ത്യ​സ്​​ത വ​ക​ഭേ​ദ​ങ്ങ​ളെ വി​ശ​ക​ല​നം ചെ​യ്യു​ക​യാ​ണ്​ ബ​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ്​ ആ​ൻ​ഡ്​ ബ​യോ​ടെ​ക്​​നോ​ള​ജി വി​ഭാ​ഗം ചെ​യ്യു​ന്ന​ത്.

പൊ​ലീ​സി​നെ സം​ബ​ന്ധി​ച്ച്​ മ​ര​ണ കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ തെ​ളി​വു​ക​ൾ ന​ൽ​കു​ന്ന ഒ​ന്നാ​ണ്​ ഫോ​റ​ൻ​സി​ക്​ സ​യ​ൻ​സ് ഫ​ല​ങ്ങ​ൾ. നി​ല​വി​ൽ ഒ​രു സാ​മ്പി​ളി​ന്‍റെ ഫോ​റ​ൻ​സി​ക്​ ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​ൻ മൂ​ന്നു മു​ത​ൽ 14 ദി​വ​സം വ​രെ സ​മ​യം എ​ടു​ക്കു​ന്നു​ണ്ട്​. എ​ന്നാ​ൽ, ജീ​നോ സെ​ന്‍റ​റി​ൽ ഇ​ത്​ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ല​ഭി​ക്കും.

സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ദു​ബൈ പൊ​ലീ​സി​നെ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ’ബ്ര​യി​ൻ ഫിം​ഗ​ർ പ്രി​ന്‍റ്​’ സം​വി​ധാ​ന​വും ദു​ബൈ കി​രീ​ടാ​വ​കാ​ശി വി​ല​യി​രു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaicriminalcasesForensiccenterstartpolicegenome
News Summary - Dubai Police started Genome Center
Next Story