Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅശ്രദ്ധ, അമിത ശബ്​ദം;...

അശ്രദ്ധ, അമിത ശബ്​ദം; 1230 വാഹനങ്ങൾ ദുബൈ പൊലീസ്​ പിടിയിൽ

text_fields
bookmark_border
അശ്രദ്ധ, അമിത ശബ്​ദം; 1230 വാഹനങ്ങൾ ദുബൈ പൊലീസ്​ പിടിയിൽ
cancel

ദുബൈ: റോഡിലെ സഹ യാത്രികർക്ക്​ ശല്യമാകുന്ന തരത്തിൽ അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവർമാർക്കെതിരെ ശക്​തമായ നടപടിയെടുത്ത്​ ദുബൈ പൊലീസ്​. അമിത ശബ്​ദമുണ്ടാക്കുകയും റോഡിൽ അഭ്യാസം നടത്തുകയും ചെയ്ത 1230 വാഹനങ്ങൾ പൊലീസ്​ പിടിച്ചെടുത്തു. നിയമലംഘനം നടത്തിയ 33,372 പേർക്ക്​ പിഴ ചുമത്തി.

റോഡിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്ന ഡ്രൈവിങ്​ സ്വഭാവ രീതികൾ തടയുന്നതിനും താമസക്കാരുടെ ജീവിത നിലവാരം വർധിപ്പിക്കാനും ലക്ഷ്യമിട്ട്​ ആരംഭിച്ച ‘ശാന്തമായ റോഡുകൾ’ എന്ന സംരംഭത്തിന്‍റെ ഭാഗമായിട്ടായിരുന്നു പൊലീസ്​​ ​നടപടി.

ജനറൽ ഡിപാർട്ട്​മെന്‍റ്​ ഓഫ്​ ട്രാഫിക്കിന്‍റെ നേതൃത്വത്തിലായിരുന്നു​ ക്യാമ്പയ്​ൻ​. നഗരത്തിൽ ശബ്​ദമലിനീകരണം കുറക്കുക, റോഡ്​ സുരക്ഷ വർധിപ്പിക്കുക, സമീപപ്രദേശങ്ങളിൽ സുരക്ഷിതത്വ ബോധം ശക്​തിപ്പെടുത്തുക തുടങ്ങിയവയാണ്​ ക്യാമ്പയ്​നിന്‍റെ ലക്ഷ്യം. കമ്യൂണിറ്റി സുരക്ഷ ശക്​തിപ്പെടുത്താനും പൊതു സമാധാനം കാത്തുസൂക്ഷിക്കാനുമുള്ള ദുബൈ ​പൊലീസിന്‍റെ വിശാലമായ നയങ്ങളോട്​ ചേർന്നു നിൽക്കുന്നതാണ്​ പുതിയ സംരംഭമെന്ന്​ ജനറൽ ഡിപാർട്ട്​മെന്‍റ്​ ഓഫ്​ ട്രാഫിക്​ ഡയറക്ടർ ബ്രഗേഡിയർ ജുമ സലിം ബിൻ സുവൈദാൻ പറഞ്ഞു.

അമിത ശബ്​ദം, അശ്രദ്ധമായ ഡ്രൈവിങ്​, അനധികൃതമായി വാഹനങ്ങളുടെ രൂപമാറ്റം വരുത്തൽ തുടങ്ങിയ ഉൾപ്പെടെ നിയമലംഘനങ്ങൾ താമസ മേഖകളിൽ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിലാണ്​ ക്യാമ്പയി​ന്​ തുടക്കമിട്ടത്​. ഡ്രൈവർമാരുടെ ഇത്തരം സ്വഭാവ രീതികൾ സമൂഹത്തിന്‍റെ ക്ഷേമത്തേയും സുഖകരമായ അന്തരീക്ഷത്തേയും നേരിട്ട്​ ബാധിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. പരാതികളുടെയും കമ്യൂണിറ്റി റിപ്പോർട്ടുകളുടെയും ഡാറ്റ വിശകലനം വഴിയാണ്​ ക്യാമ്പയ്​ൻ മുന്നോട്ടുപോകുന്നതെന്നും ഹോട്ട്​സ്​പോട്ടുകളും ആവർത്തിച്ചുള്ള ലംഘനങ്ങളും തിരിച്ചറിയാൻ ഇത്തരം രീതികൾ അധികാരികളെ സഹായിക്കുന്നുണ്ടെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

നിയമപരമല്ലാതെ വാഹനങ്ങളുടെ രൂപമാറ്റം വരുത്തിയ 1,178 കേസുകളാണ്​ ക്യാമ്പയ്​ൻ കാലളയവിൽ റിപോർട്ട്​ ചെയ്തത്​. കൂടാതെ ശബ്​ദമലിനീകരണവുമായി ബന്ധപ്പെട്ട 412 കേസുകളും അശ്രദ്ധമായി വാഹനമോടിച്ച 341 കേസുകൾ, ഹോണുകളും ശബ്​ദ സംവിധാനങ്ങളും ദുരുപയോഗം ചെയ്ത 230 കേസുകളും റിപോർട്ട്​ ചെയ്തിട്ടുണ്ട്​​. മോട്ടോർ സൈക്കിളുകൾ ഉൾപ്പെട്ട 17,117 നിയമലംഘനങ്ങളും ഇലക്​ട്രിക്​ ബൈക്കുകൾ ഉൾപ്പെട്ട 14,094 നിയമലംഘനങ്ങളും ക്യാമ്പയി​നിൽ രേഖപ്പെടുത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Dubai Police seize 1,230 vehicles for carelessness, excessive noise
Next Story