Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അപകടത്തിൽ പരിക്കേറ്റയാളെ തിരിച്ചറിയാൻ സഹായം തേടി പൊലീസ്
text_fieldsbookmark_border
ദുബൈ: വാഹനാപകടത്തെ തുടർന്ന് ഒാർമനഷ്ടപ്പെട്ട മനുഷ്യനെക്കുറിച്ച് വിവരങ്ങൾ തേടി പൊലീസ്. ഏഷ്യൻ രാജ്യത്തു നിന്നുള്ള ഇദ്ദേഹത്തിന് തലച്ചോറിൽ രക്തസ്രാവം മൂലം നാലു തവണ ശസ്ത്രക്രിയകൾ ചെയ്തിനു പിന്നാലെയാണ് താൻ ആരെന്നു പോലും പറയാൻ കഴിയാത്ത അവസ്ഥയിലായത്. അപകടത്തെ തുടർന്ന് അജ്മാൻ ശൈഖ് ഖലീഫ ആശുപത്രിയിൽ ചികിത്സകൾ നൽകിയത്. പേരോ ബന്ധപ്പെടാവുന്ന നമ്പറുകളോ ഒന്നും ഇദ്ദേഹത്തിന് ഒാർമയില്ല.ആളെ തിരിച്ചറിയാനും ബന്ധുക്കളെ കണ്ടെത്താനുമുള്ള പലവിധ ശ്രമങ്ങൾ നടത്തിയിട്ടും ഫലം കാണാതെ വന്ന അജ്മാൻ പൊലീസ് ഇതിനായി പൊതുജനങ്ങളോട് സഹായം തേടിയിരിക്കുകയാണ്. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ 06 740 9999 നമ്പറിൽ അറിയിക്കണമെന്ന് കേണൽ അലി ജാബിർ അൽ ശംസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
