ദുബൈ വിമാനത്താവളത്തിൽ നഷ്ടപ്പെട്ട 1.03 ലക്ഷം ദിർഹമിന്‍റെ സാധനങ്ങളടങ്ങിയ ബാഗ് യാത്രക്കാരന് തിരികെ നൽകി ദുബൈ പൊലീസ്
text_fieldsദുബൈ: ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽവെച്ച് നഷ്ടപ്പെട്ടുപോയ ലക്ഷ്വറി വാച്ചുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും അടങ്ങിയ ബാഗ് കണ്ടെത്തി യാത്രികന് തിരികെ നൽകി ദുബൈ പൊലീസ്.
എയർപോർട്ട് ടെർമിനൽ 1-ന്‍റെ അറൈവൽ ഏരിയയിലെ ഹാളിൽ വെച്ച് തന്‍റെ ബാഗ് നഷ്ടപ്പെട്ടതായി യാത്രക്കാരൻ ലോസ്റ്റ് ആൻഡ് ഫൗണ്ട് ഓഫിസിൽ പരാതി നൽകിയതോടെയാണ് നടപടികൾ ആരംഭിച്ചത്. ‘പരാതി ലഭിച്ചയുടൻ ഓപറേറ്റിങ് റൂം ഏകോപിപ്പിച്ചുള്ള അന്വേഷണം ആരംഭിച്ചു. യാത്രക്കാരന്‍റെ സഞ്ചാരവഴികൾ പരിശോധിച്ചു. നഷ്ടപ്പെട്ട ബാഗ് തിരയുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു’ -ടെർമിനൽ 1 സെക്യൂരിറ്റി ഡയറക്ടർ കേണൽ അബ്ദുല്ല ഫൈസൽ അൽ ദോസരി പറഞ്ഞു.
തിരച്ചിലുകൾക്കൊടുവിൽ അറൈവൽ ഏരിയയിൽ നിന്നു തന്നെ ബാഗ് കണ്ടെത്താൻ കഴിഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ, 103,880 ദിർഹം വിലമതിക്കുന്ന മൂന്ന് ലക്ഷ്വറി വാച്ചുകളും ഒരു ലാപ്ടോപ്പും ടാബ്‌ലെറ്റും ബാഗിൽ ഉള്ളതായി കണ്ടെത്തി. ഉടമസ്ഥാവകാശം ഉറപ്പുവരുത്തിയ ശേഷം, ബാഗും സാധനങ്ങളും യാത്രികന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

