ഹത്ത മലമുകളിൽ കുടുങ്ങിയ പിതാവിനെയും മകളെയും ദുബൈ പൊലീസ് രക്ഷപ്പെടുത്തി
text_fieldsഹത്തയിൽ കുടുങ്ങിയ പിതാവിനെയും മകളെയും പൊലീസ് രക്ഷപ്പെടുത്തുന്നു
ദുബൈ: ഹത്തയിലെ മലമുകളിൽ കുടുങ്ങിയ പിതാവിനെയും മകളെയും ദുബൈ പൊലീസ് സംഘം രക്ഷപ്പെടുത്തി. ഹൈക്കിങ് നടത്തുന്നതിനിടെയാണ് ഇരുവരും കുടുങ്ങിയത്. മലകയറാൻ പോയ ഭർത്താവിനെ കാണുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ബ്രിട്ടീഷ് വനിത സ്മാർട്ട് പൊലീസ് സ്റ്റേഷൻ വഴി പരാതി നൽകിയതോടെയാണ് പൊലീസ് വിവരം അറിഞ്ഞത്. അവർ വഴിതെറ്റിയിട്ടുണ്ടാകുമെന്നോ അല്ലെങ്കിൽ നടക്കാൻ കഴിയാത്ത അവസ്ഥയിലായിരിക്കുമെന്നോ ആശങ്കപ്പെട്ടായിരുന്നു പരാതി.
ഇരുവരെയും കണ്ടെത്താൻ നടപടിയെടുക്കണമെന്നും ഇവർ പരാതിയിൽ പറഞ്ഞിരുന്നു. വിവരമറിഞ്ഞയുടൻ പൊലീസ് സംഘം ഹെലികോപ്ടറിൽ തിരച്ചിൽ ആരംഭിച്ചു. തിരച്ചിലിനൊടുവിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു. നടക്കാൻ കഴിയാത്ത അവസ്ഥയിൽ തളർന്നുപോയതാണ് ഇവർക്ക് വിനയായതെന്ന് പൊലീസ് പറഞ്ഞു. ഹത്തയിൽ 24 മണിക്കൂറും പൊലീസിന്‍റെ സേവനം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

