ഹത്ത ഡാമിൽ വീണ ആഭരണം മുങ്ങിയെടുത്ത് ദുബൈ പൊലീസ്
text_fieldsഹത്ത ഡാമിൽനിന്ന് മുങ്ങിയെടുത്ത ആഭരണവുമായി ദുബൈ പൊലീസിന്റെ റെസ്ക്യൂ ടീമംഗം
ദുബൈ: ഹത്ത ഡാം സന്ദർശനത്തിനിടെ നഷ്ടപ്പെട്ട വിലകൂടിയ ആഭരണം മുങ്ങിയെടുത്ത് ദുബൈ പൊലീസ്. തുറമുഖ പൊലീസിന്റെ മറൈൻ റെസ്ക്യൂ ടീമാണ് വിനോദസഞ്ചാരിയുടെ നഷ്ടപ്പെട്ട വിലകൂടിയ നെക്ലസ് കണ്ടെടുത്തത്. ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഓപറേഷനിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ ആഭരണം നഷ്ടപ്പെട്ട വിവരം വിനോദസഞ്ചാരി റിപ്പോർട്ട് ചെയ്തിരുന്നതായി പോർട്ട് പൊലീസ് സ്റ്റേഷനുകളുടെ ആക്ടിങ് ഡയറക്ടർ കേണൽ അലി അബ്ദുല്ല അൽ നഖ്ബി പറഞ്ഞു. ഉടൻ മറൈൻ റെസ്ക്യൂ ടീം സ്ഥലത്തെത്തുകയും തിരച്ചിൽ ആരംഭിക്കുകയുമായിരുന്നു. മുങ്ങിയെടുത്ത ആഭരണം വിനോദ സഞ്ചാരിക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.

