ഹത്ത ഡാമിൽ വീണ സ്വർണമാല മുങ്ങിയെടുത്ത് ദുബൈ പൊലീസ്
text_fields
ദുബൈ: ഹത്ത ഡാമിൽ നഷ്ടപ്പെട്ട സ്വർണ ചെയിൻ മുങ്ങിയെടുത്ത് ദുബൈ പൊലീസ്. ഫിലിപ്പീൻ വനിതയുടെ മാലയാണ് ദുബൈ പൊലീസിലെ മുങ്ങൽ വിദഗ്ധർ വീണ്ടെടുത്തത്.
അടുത്തിടെ ഹത്ത ഡാം പരിസരത്ത് വിനോദ സഞ്ചാരത്തിനിടെ യുവതിയുടെ മാല വെള്ളത്തിൽ വീഴുകയായിരുന്നു.
ഇവർ നൽകിയ വിവരമനുസരിച്ച് തുറമുഖ പൊലീസിലെയും തീരസംരക്ഷണ ഡിപ്പാർട്മെന്റിലെയും മുങ്ങൽ വിദഗ്ധർ മാല കണ്ടെത്തുകയായിരുന്നു. ഹത്ത പരിസരത്ത് പ്രകൃതിഭംഗി കാമറയിൽ പകർത്തുന്നതിനിടെയാണ് യുവതിയുടെ മാല ഡാമിൽ വീണതെന്ന് മറൈൻ ആൻഡ് റെസ്ക്യു യൂനിറ്റ് തലവൻ മേജർ മർവാൻ അൽ കാബി പറഞ്ഞു.
ഇത്തരം സ്ഥലങ്ങളിൽ സന്ദർശനം നടത്തുമ്പോൾ വിലകൂടിയ വസ്തുക്കൾ സുരക്ഷിതമായ ഇടത്ത് സൂക്ഷിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

