ദുബൈയിൽ ക്രിമിനൽ കേസുകളിൽ കുറവ്
text_fieldsദുബൈ: ദുബൈയിൽ ക്രിമിനൽ കേസുകളിൽ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 77 ശതമാനമാണ് കുറഞ്ഞത്. കുറ്റകൃത്യങ്ങൾ കണ്ടെത്താനും തടയാനും കഴിഞ്ഞതാണ് ക്രിമിനൽ കേസുകൾ കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ. ദുബൈ പൊലീസ് ഓഫിസ് ക്ലബിൽ നടന്ന ഉദ്യോഗസ്ഥരുടെ മീറ്റിങ്ങിലാണ് വിലയിരുത്തൽ.
ദുബൈയിൽ ക്രിമിനൽ കേസുകളിൽ കുറവ്ഗതാഗത അപകട മരണങ്ങളിലും കുറവ് രേഖപ്പെടുത്തി. പൊലീസ് ഡിപാർട്ട്മെന്റുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ജീവനക്കാരുടെ ഹാപ്പിനസ് ഇൻഡക്സ് 97.5 ശതമാനമാണെന്ന് കണ്ടെത്തി. നഗരത്തിന്റെ സുരക്ഷ, സമൂഹത്തിന്റെ സന്തോഷം തുടങ്ങിയവയാണ് പ്രധാന ലക്ഷ്യമെന്ന് ലഫ്. കേണൽ അബ്ദുൽ മുഹ്സിൻ അബ്ദുൽ ഖുദ്ദൂസ് അൽ ഉബയ്ദ്ലി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

