പെരുന്നാൾ അവധിക്ക് ദുബൈ പൊലീസിന് ലഭിച്ചത് 61,000ത്തിലധികം കാളുകൾ
text_fieldsദുബൈ: ഈദുൽ അദ്ഹ അവധിക്കാലത്ത് ദുബൈ പൊലീസിന് ലഭിച്ചത് ആകെ 61,042 കാളുകൾ. ഇതിൽ 55,325 കോളുകൾ അടിയന്തര നമ്പറായ 999-ലേക്കും, 5,717 കാളുകൾ അടിയന്തരമല്ലാത്ത ആവശ്യങ്ങൾക്കുള്ള 901 എന്ന നമ്പറിലേക്കുമാണ് വന്നത്. ദുബൈ പൊലീസിന്‍റെ ജനറൽ ഡിപാർട്ട്‌മെന്‍റ് ഓഫ് ഓപറേഷൻസിന് കീഴിലുള്ള കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിലും 901 കാൾ സെന്‍ററിലുമായാണ് ഈ കാളുകളെത്തിയത്.
കാളുകൾക്കും അന്വേഷണങ്ങൾക്കും അതീവ പ്രൊഫഷനലിസത്തോടെ ഉടനടി മറുപടി നൽകിയ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിലെയും 901 കാൾ സെന്‍ററിലെയും ജീവനക്കാരെ ജനറൽ ഡിപാർട്ട്‌മെന്‍റ് ഓഫ് ഓപറേഷൻസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍റർ ഡയറക്ടർ ബ്രിഗേഡിയർ ബിലാൽ ജുമാ അൽ തായർ അഭിനന്ദിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ മാത്രം പൊതുജനങ്ങൾ 999 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ബ്രിഗേഡിയർ അൽ തായർ ആവശ്യപ്പെട്ടു. അടിയന്തരമല്ലാത്ത സാഹചര്യങ്ങൾക്കും ദുബൈ പൊലീസ് നൽകുന്ന സേവനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനും 901 നമ്പർ ഉപയോഗിക്കണം.
ഈദുൽ അദ്ഹ അവധിക്കാലത്ത് 901 കാൾ സെന്‍ററിൽ 5,717 കോളുകളും 1,724 ഇമെയിലുകളും ദുബൈ പൊലീസ് വെബ്‌സൈറ്റിലെ തത്സമയ ചാറ്റ് സേവനം വഴി 265 അന്വേഷണങ്ങളും ചാറ്റുകളും ലഭിച്ചതായി ജനറൽ ഡിപ്പാർട്മെന്‍റ് ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സിലെ കസ്റ്റമർ ഹാപ്പിനസ് സെന്‍റർ ഡയറക്ടർ അബ്ദുല്ല ഇബ്രാഹിം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

