Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇറ്റാലിയൻ കാർ റേസിൽ...

ഇറ്റാലിയൻ കാർ റേസിൽ ദുബൈ പൊലീസും ചീറിപ്പായും

text_fields
bookmark_border
ഇറ്റാലിയൻ കാർ റേസിൽ ദുബൈ പൊലീസും ചീറിപ്പായും
cancel
camera_alt

ഇറ്റലിയിൽ ആരംഭിച്ച വി​േൻറജ്​ കാർ റേസിൽ നിന്ന് 

ദുബൈ: ഇറ്റലിയിലെ പ്രശസ്​തമായ മില്ലെ മിജ്​ലിയ വിൻറേജ്​ കാർ റേസിൽ ദുബൈ പൊലീസും പ​ങ്കെടുക്കും. ബ്രെസ്​കിയയിൽനിന്ന്​ റോം വരെ നീളുന്ന 1000 മൈൽ റേസിൽ മെഴ്​സിഡസ്​ ബെൻസ് എസ്​.എൽ.എസ്​ എ.എം.ജിയുമായാണ്​ ദുബൈ പൊലീസ്​ ചീറിപ്പായുന്നത്​. ബുധനാഴ്​ച തുടങ്ങിയ മത്സരം 19ന്​ സമാപിക്കും. എമിറേറ്റ്​സ്​ സ്​കൈ കാർഗോ വഴിയാണ്​ കാർ ഇറ്റലിയിൽ എത്തിച്ചത്​. യു.എ.ഇയു​െട 50ാം വാർഷികാഘോഷത്തോടനുബന്ധിച്ച്​ മില്ലി മിജ്​ലിയയുടെ വിൻറേജ്​ കാർ റേസ്​ ആദ്യമായി യു.എ.ഇയിൽ നടത്തുന്നുണ്ട്​. ഡിസംബറിലാണ്​ പരിപാടി. ഇതി​ന്​ മുന്നോടിയായാണ്​ ദുബൈ പൊലീസ്​ ഇറ്റാലിയൻ റേസിൽ പങ്കാളിയാകുന്നത്​. സംഘാടകരുടെ പ്രത്യേക ക്ഷണപ്രകാരമാണ്​ ദുബൈ പൊലീസ്​ പ​ങ്കെടുക്കുന്നത്​.

ലോകത്തിലെ ഏറ്റവും മനോഹരമായ റേസ്​ എന്നാണ്​ ഇറ്റാലിയൻ കാറോട്ടം അറിയ​പ്പെടുന്നത്​. സാധാരണ കാറുകളേക്കാൾ പുരാതന മോഡലിലുള്ള വി​േൻറജ്​ കാറുകളാണ്​ ഇതിൽ മാറ്റുരക്കുന്നത്​. യു.എ.ഇയുടെ 50ാം വാർഷികത്തോടനുബന്ധിച്ച്​ ഡിസംബർ അഞ്ച്​ മുതൽ ഒമ്പത്​ വരെയാണ്​​ റേസ്​ ഇവിടെ നടക്കുന്നത്​. ലോകത്തിലെ ഏറ്റവും മികച്ച 100 വ​ി​േൻറജ് സൂപ്പർ​ കാറുകൾ അണിനിരക്കും. 50 കാറുകൾ അറബ്​ ലോകത്ത്​ നിന്നും 50 കാറുകൾ ലോകത്തി​െൻറ മറ്റ്​ ഭാഗത്തുനിന്നുമെത്തും. ഏഴ്​ എമിറേറ്റുകളിലും നിരത്തുകൾ കീഴടക്കാൻ സൂപ്പർ കാറുകളെത്തും. മൂന്ന്​ വിഭാഗങ്ങളായി തിരിച്ചാണ്​ മത്സരം. 1000 മിജ്​ലിയ ഇറ ക്ലാസ്​, പോസ്​റ്റ്​ 1000 മിജ്​ലിയ ഇറ ക്ലാസ്​, സൂപ്പർ കാർ 1000 മിജ്​ലിയ ട്രാവലിങ്​ കലക്​ഷൻ ക്ലാസ്​ എന്നിങ്ങനെ തിരിച്ചായിരിക്കും മത്സരം. രാജ്യതലസ്​ഥാനമായി അബൂദബി കേന്ദ്രീകരിച്ചാണ്​ മത്സരം.

റേസിങ്​ മത്സരം എന്നതിലുപരി, യു.എ.ഇയുടെ ചരിത്രം വിളംബരം ചെയ്യുന്നതാവും ​പരിപാടി. രാജ്യത്തിനുള്ളിലെ 50 ലക്ഷം പേർ വിവിധ എമിറേറ്റുകളിൽ കാഴ്​ചക്കാരായെത്തും. ​ബ്രിട്ടീഷ്​ ഇതിഹാസം സ്​റ്റിർലിങ്​ മോസ്​, അർജൻറീനയുടെ ജുവാൻ മാനുവൽ ഫാങിയോ, ജർമൻ ഡ്രൈവർ ഹൻസ്​ ഹെർമൻ തുടങ്ങിയവർ അണിനിരക്കും. അബൂദബി ഗ്രാൻഡ്​ പ്രിയുടെ തട്ടകമായ യാസ്​ മറീനയിൽ നിന്നായിരിക്കും തുടക്കം. ഭാവിയിൽ എല്ലാ വർഷവും റേസ്​ സംഘടിപ്പിക്കാനും ആലോചനയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai policeItalian car race
News Summary - Dubai police raid Italian car race
Next Story