Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസൈബറിടങ്ങളിൽ...

സൈബറിടങ്ങളിൽ കുട്ടികൾക്ക്​ സംരക്ഷണം ഒരുക്കി​​ ദുബൈ പൊലീസ്

text_fields
bookmark_border
dubai police
cancel

ദു​ബൈ: കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​റു മാ​സ​ത്തി​നി​ടെ ദു​ബൈ പൊ​ലീ​സി​ന്​ ല​ഭി​ച്ച​ത്​ 105 പ​രാ​തി​ക​ൾ. ദു​ബൈ പൊ​ലീ​സി​ന്‍റെ ‘ഡി​ജി​റ്റ​ൽ ഗാ​ർ​ഡി​യ​ന്‍സ്​’ വി​ഭാ​ഗ​മാ​ണ്​​ സൈ​ബ​ർ കേ​സു​ക​ൾ കൈ​കാ​ര്യം​ചെ​യ്ത​ത്. സൈ​ബ​റി​ട​ങ്ങ​ളി​ലെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല​ചി​ത്ര​ങ്ങ​ൾ കൈ​വ​ശം​വെ​ക്ക​ൽ, വി​ത​ര​ണം​ചെ​യ്യ​ൽ, കു​ട്ടി​ക​ളെ പ്ര​ലോ​ഭി​പ്പി​ക്ക​ൽ, ചൂ​ഷ​ണം​ചെ​യ്യ​ൽ, ഭീ​ഷ​ണി​ക​ൾ, കൊ​ള്ള​യ​ടി​ക്ക​ൽ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നാ​യി ദു​ബൈ പൊ​ലീ​സ്​ സെ​പ്​​റ്റം​ബ​റി​ൽ രൂ​പം​ന​ൽ​കി​യ​താ​ണ്​ ‘ഡി​ജി​റ്റ​ൽ ഗാ​ർ​ഡി​യ​ൻ​സ്​’.

ജ​ന​റ​ൽ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ഓ​ഫ്​ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ന്‍റെ ഭാ​ഗ​മാ​യ സൈ​ബ​ർ കു​റ്റ​കൃ​ത്യ വി​രു​ദ്ധ ഡി​പ്പാ​ർ​ട്​​മെ​ന്‍റി​ന്‍റെ കീ​ഴി​ലാ​ണ്​ ‘ഡി​ജി​റ്റ​ൽ ഗാ​ർ​ഡി​യ​ൻ​സി’​ന്‍റെ പ്ര​വ​ർ​ത്ത​നം. ആ​റു മാ​സ​ത്തി​നി​ടെ വി​ങ്ങി​ന്​ ല​ഭി​ച്ച എ​ല്ലാ പ​രാ​തി​ക​ളി​ലും മി​ക​ച്ച രീ​തി​യി​ൽ പ്ര​തി​ക​രി​ച്ച​താ​യി സൈ​ബ​ർ കു​റ്റ​കൃ​ത്യ​വി​രു​ദ്ധ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ത​ല​വ​ൻ ക്യാ​പ്​​റ്റ​ൻ അ​ഹ​മ്മ​ദ്​ അ​ൽ ജ​ദ്ദാ​ഫ്​ പ​റ​ഞ്ഞു. സൈ​ബ​ർ പ​രാ​തി​ക​ൾ കൈ​കാ​ര്യം​ചെ​യ്യാ​നാ​യി വി​ദ​ഗ്​​ധ​ർ അ​ട​ങ്ങി​യ പ്ര​ത്യേ​ക ടീ​മി​ന് ദു​ബൈ പൊ​ലീ​സ്​​ രൂ​പം ന​ൽ​കു​ക​യാ​യി​രു​ന്നു. 2016ൽ ​പാ​സാ​ക്കി​യ ബാ​ലാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai PoliceChild ProtectionCyberspace
Next Story