Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തടവുകാർക്കായി ‘ഇൻമേറ്റ്‌സ് വേൾഡ് കപ്പ്’ സംഘടിപ്പിച്ച്​ ദുബൈ പൊലീസ്​

text_fields
bookmark_border
തടവുകാർക്കായി ‘ഇൻമേറ്റ്‌സ് വേൾഡ് കപ്പ്’ സംഘടിപ്പിച്ച്​ ദുബൈ പൊലീസ്​
cancel

ദുബൈ: ഫിഫ ലോകകപ്പിനോട് അനുബന്ധിച്ച് തടവുകാർക്കായി പ്രത്യേക ‘വേൾഡ് കപ്പ്’ ടൂർണമെന്റ് സംഘടിപ്പിച്ച് ദുബൈ പൊലീസ്. ദുബൈ പൊലീസിന്റെ ജനറൽ ഡിപാർട്ട്മെന്‍റ്​ഓഫ് പണിറ്റീവ് ആൻഡ് കറക്ഷനൽ എസ്റ്റാബ്ലിഷ്‌മെന്‍റ്​സും, ജനറൽ ഡിപാർട്ട്മെന്‍റ്​ ഓഫ് കമ്യൂണിറ്റി ഹാപ്പിനസിന് കീഴിലുള്ള പോസിറ്റീവ് സ്പിരിറ്റ് കൗൺസിലും സംയുക്തമായാണ് ടൂർണമെന്‍റ്​ ഒരുക്കിയത്.

ആകെ 12 ഗ്രൂപ്പുകളിലായി 48 ടീമുകളാണ് ടൂർണമെന്‍റിൽ മാറ്റുരക്കുന്നത്. പണിറ്റീവ് ആൻഡ് കറക്ഷണൽ എസ്റ്റാബ്ലിഷ്‌മെന്‍റ്​സ്​ ഡയറക്ടർ ബ്രിഗേഡിയർ സലാഹ് ജുമാ ബുഅസീബ, ഡെപ്യൂട്ടി ഡയറക്ടർ കേണൽ യൂസഫ് ജുമാ കറാം, തടവുകാരുടെ വിദ്യാഭ്യാസ-പരിശീലന വിഭാഗം ഡയറക്ടർ ലെഫ്. കേണൽ മുഹമ്മദ് അബ്ദുല്ല അൽ ഉബൈദ്‌ലി എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dubai Police organizes 'Inmates World Cup' for prisoners
Next Story