Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

ബോ​ധ​വ​ത്​​ക​ര​ണ​ത്തി​നാ​യി ‘ടൂ​റി​സം ക്യാ​മ്പ്​’ സം​ഘ​ടി​പ്പി​ച്ച്​ ദു​ബൈ പൊ​ലീ​സ്​

text_fields
bookmark_border
ബോ​ധ​വ​ത്​​ക​ര​ണ​ത്തി​നാ​യി ‘ടൂ​റി​സം ക്യാ​മ്പ്​’ സം​ഘ​ടി​പ്പി​ച്ച്​ ദു​ബൈ പൊ​ലീ​സ്​
cancel
camera_alt

ദു​ബൈ ടൂ​റി​സ്റ്റ്​ പൊ​ലീ​സ്​ സം​ഘ​ടി​പ്പി​ച്ച ടൂ​റി​സം ക്യാ​മ്പി​ൽ ഉ​പ​ഹാ​രം ന​ൽ​കു​ന്ന പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ

ദു​ബൈ: ശൈ​ത്യ​കാ​ല ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ എ​മി​റേ​റ്റി​ൽ തു​ട​ക്ക​മാ​യ​തോ​ടെ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക്​ സു​ര​ക്ഷി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും ദു​ബൈ നി​വാ​സി​ക​ൾ​ക്ക്​ സ​ന്തോ​ഷ​ക​ര​മാ​യ ശീ​ത​കാ​ല വി​നോ​ദ​ങ്ങ​ൾ ആ​സ്വ​ദി​ക്കു​ന്ന​തി​നും ‘ടൂ​റി​സം ക്യാ​മ്പ്​’ സം​ഘ​ടി​പ്പി​ച്ച്​ ദു​ബൈ പൊ​ലീ​സ്. ജ​ന​റ​ൽ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ഓ​ഫ്​ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള ടൂ​റി​സം പൊ​ലീ​സ്​ ഡി​പ്പാ​ർ​ട്​​മെ​ന്‍റി​നെ പ്ര​തി​നി​ധാ​നം ചെ​യ്താ​ണ്​ ദു​ബൈ പൊ​ലീ​സ്​ ടൂ​റി​സ്റ്റ്​ ക​മ്പ​നി​ക​ൾ, ജീ​വ​ന​ക്കാ​ർ, വി​നോ​ദ സ​ഞ്ചാ​രി​ക​ൾ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ത്യേ​ക സു​ര​ക്ഷ ബോ​ധ​വ​ത്​​ക​ര​ണ ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ച​ത്.

ടൂ​റി​സ്റ്റ്​ പൊ​ലീ​സ്​ ഡി​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ പോ​സി​റ്റി​വ്​ സ്പി​രി​റ്റ്​ സം​രം​ഭ​മാ​യ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ഫോ​ർ ക​മ്യൂ​ണി​റ്റി ഹാ​പ്പി​ന​സും പ​രി​പാ​ടി​യി​ൽ സ​ഹ​ക​രി​ച്ചി​രു​ന്നു. ജ​ന​റ​ൽ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ഓ​ഫ്​ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഫോ​ർ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ അ​ഫേ​ഴ്​​സ്​ അ​സി. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ ഹ​രി​ബ്​ അ​ൽ​ശം​സി പ​രി​പാ​ടി​യു​ടെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വ​ർ​ഷം മു​ഴു​വ​ൻ വി​വി​ധ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ളി​ലൂ​ടെ പൊ​തു സ​മൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ക​യും സ​ന്തോ​ഷം നി​ല​നി​ർ​ത്തു​ക​യും ചെ​യ്യു​ന്ന​തി​ൽ കേ​ന്ദ്രീ​ക​രി​ക്കു​ന്ന ദു​ബൈ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ല​ഫ്​​റ്റ​ന​ന്‍റ്​ ജ​ന​റ​ൽ അ​ബ്​​ദു​ല്ല ഖ​ലീ​ഫ അ​ൽ മ​ർ​റി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണ്​ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​തെ​ന്ന്​ ബ്രി​ഗേ​ഡി​യ​ർ ഹ​രി​ബ്​ അ​ൽ ശം​സി പ​റ​ഞ്ഞു. സു​ര​ക്ഷി​ത​മാ​യ ടൂ​റി​സം സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യു​ള്ള വി​വി​ധ സേ​വ​ങ്ങ​ൾ ക്യാ​മ്പി​ൽ വി​ശ​ദീ​ക​രി​ച്ചു.

കൂ​ടാ​തെ ടൂ​റി​സം രം​ഗ​ത്തു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക്​ വി​വി​ധ വ​ർ​ക​ഷോ​പ്പു​ക​ളും പൊ​ലീ​സ്​ വാ​ഗ്ദാ​നം ചെ​യ്തു. സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ദു​ബൈ പൊ​ലീ​സി​ന്‍റെ സു​വ​നീ​റു​ക​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തി​രു​ന്നു. അ​തോ​ടൊ​പ്പം ദു​ബൈ പൊ​ലീ​സി​ന്‍റെ ആ​ഡം​ബ​ര പെ​ട്രോ​ൾ വാ​ഹ​ന​ന​ങ്ങ​ൾ കാ​ണാ​നും ഫോ​ട്ടോ എ​ടു​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. 39 ടൂ​റി​സ്റ്റ്​ ക​മ്പ​നി​ക​ൾ, 50 ജീ​വ​ന​ക്കാ​ർ, 400 ടൂ​റി​സ്റ്റു​ക​ൾ എ​ന്നി​വ​രാ​ണ്​ പ​രി​പാ​ടി​യി​ൽ പ​​​ങ്കെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai PoliceAwarenessTourism Camp
News Summary - Dubai Police organized Tourism Camp for awareness
Next Story