Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപർവതാരോഹണത്തിൽ...

പർവതാരോഹണത്തിൽ ചരിത്രംകുറിച്ച്​​ ദുബൈ ​പൊലീസ്​ ഉദ്യോഗസ്ഥൻ

text_fields
bookmark_border
പർവതാരോഹണത്തിൽ ചരിത്രംകുറിച്ച്​​ ദുബൈ ​പൊലീസ്​ ഉദ്യോഗസ്ഥൻ
cancel
camera_alt

തൗബ്​ക്കൽ പർവതം കീഴടക്കിയ അഹമ്മദ്​ ഖലീഫ അൽ

മുസൈന ദുബൈ ​പൊലീസിന്‍റെ പതാക വീശുന്നു

ദുബൈ: മലകയറ്റത്തിൽ ചരിത്ര നേട്ടവുമായി ദുബൈ ​പൊലീസ്​ ഉദ്യോഗസ്ഥൻ. അഹമ്മദ്​ ഖലീഫ അൽ മുസൈന എന്ന ഉദ്യോഗസ്ഥനാണ്​​ അറബ്​ ലോകത്തേയും വടക്കേ ആഫ്രിക്കയിലേയും ഏറ്റവും വലിയ പർവതമായ ‘തൗബ്​ക്കൽ’ പർവതം കീഴടക്കിയത്​. മൊറോക്കയുടെ വടക്കു പടിഞ്ഞാറായി​ സ്ഥിതി ചെയ്യുന്ന തൗബ്​ക്കൽ പർവതത്തിന്​ 4,167 മീറ്ററാണ്​ നീളം.

അറ്റ്​ലസ്​ മലനിരകളിൽ ഏറ്റവും ഉയരം കൂടിയതും ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ ഏഴാമത്തെ പർവതവുമാണിത്​. ശാരീരികക്ഷതക്ക്​ പ്രചാരണവും പ്രോത്സാഹനവും നൽകുന്ന ദുബൈ പൊലീസ്​ സേനയുടെത്​ കൂടിയാണ്​ ഈ നേട്ടമെന്ന്​​ അഹമ്മദ്​ ഖലീഫ അൽ മുസൈന പറഞ്ഞു. കടുത്ത വെല്ലുവിളികളെ അതിജീവിച്ച്​ 22 മണിക്കൂറിനുള്ളിലാണ്​ ഇദ്ദേഹം പർവതത്തിന്​ മുകളിലെത്തിയത്​. അന്തരീക്ഷ താപനില കുറഞ്ഞതും ഓക്സിജന്‍റെ അളവ് കുറഞ്ഞതും ഉൾപ്പെടെ നിരവധി പ്രയാസങ്ങൾ യാത്രയിൽ നേരിട്ടെങ്കിലും കായികക്ഷമത വർധിപ്പിക്കാൻ നടത്തിയ ശ്രമങ്ങളും മുൻകരുതൽ നടപടികളുമൂലം അതെല്ലാം മറികടക്കാൻ കഴിഞ്ഞതായും അദ്ദേഹം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:historyDubai police officermountain climbing
News Summary - Dubai police officer on history in mountain climbing
Next Story