Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാറിനുള്ളിലും...

കാറിനുള്ളിലും നോക്കാനൊരുങ്ങി ദുബൈ പൊലീസ്​

text_fields
bookmark_border
കാറിനുള്ളിലും നോക്കാനൊരുങ്ങി ദുബൈ പൊലീസ്​
cancel
ദുബൈ: കാറിനുള്ളിൽ അടച്ചിരുന്ന്​ എന്ത്​ കാണിച്ചാലും ആരുമറിയില്ലെന്ന്​ ഇനി കരുതേണ്ട. ഒാടുന്ന കാറിനുള്ളിൽ പോലും എന്ത്​ നടക്കുന്നുവെന്ന്​ മനസിലാക്കാൻ സാധിക്കുന്ന സാ​േങ്കതിക വിദ്യ ദുബൈ പൊലീസ്​ വൈകാതെ സ്വന്തമാക്കും. പൊലീസ്​ വാഹനത്തിൽ ഘടിപ്പിച്ച നിർമിത ബുദ്ധിശക്​തിയുള്ള ഉപകരണം വഴിയാണ്​ ഇത്​ സാധ്യമാകുന്നത്​. പൊലീസ്​ വാഹനത്തിൽ നിലവിലുള്ള കാമറയിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്​താണ്​ കാറിനുള്ളിൽ എന്താണ്​ നടക്കുന്നതെന്ന്​ കണ്ടെത്തുന്നത്​. കോംഇയോട്ട്​ ടെക്​നോളജീസ്​ ആണ്​ ഇൗ സാ​േങ്കതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്​. വാഹനം ഒാടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ, അശ്രദ്ധമായാണോ ഡ്രൈവിങ്​ തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാനാണ്​ ഇൗ സംവിധാനം ഉപയോഗിക്കുക. അടുത്തിടെ കോംഇയോട്ടും ദുബൈ പൊലീസും ഇത്​ സംബന്ധിച്ച്​ ധാരണാ പത്രം ഒപ്പിട്ടിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai police
News Summary - Dubai Police to look inside the car-uae-gulfnews
Next Story