Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘നി​ങ്ങ​ളു​ടെ ശ​ബ്​​ദം...

‘നി​ങ്ങ​ളു​ടെ ശ​ബ്​​ദം കേ​ൾ​ക്കു​ന്നു’ സം​രം​ഭം തു​ട​ങ്ങി ദു​ബൈ പൊ​ലീ​സ്​

text_fields
bookmark_border
‘നി​ങ്ങ​ളു​ടെ ശ​ബ്​​ദം കേ​ൾ​ക്കു​ന്നു’ സം​രം​ഭം തു​ട​ങ്ങി ദു​ബൈ പൊ​ലീ​സ്​
cancel
camera_alt

അ​ൽ റാ​ഷി​ദി​യ പൊ​ലീ​സ്​ സം​ഘ​ടി​പ്പി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം

ദു​ബൈ: ​പൊ​തു​ജ​ന​ങ്ങ​ളു​മാ​യി നി​ര​ന്ത​ര​ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നും അ​വ​രു​ടെ വി​ശ്വാ​സം നേ​ടു​ന്ന​തി​നു​മാ​യി ‘നി​ങ്ങ​ളു​ടെ ശ​ബ്​​ദം കേ​ൾ​ക്കു​ന്നു’ സം​രം​ഭ​ത്തി​ന്​ തു​ട​ക്ക​മി​ട്ട്​ ദു​ബൈ പൊ​ലീ​സ്.

സ്വ​ദേ​ശി​ക​ൾ, താ​മ​സ​ക്കാ​ർ, പ​ങ്കാ​ളി​ക​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി നേ​രി​ട്ടു​ള്ള ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പൊ​ലീ​സ്​ സേ​വ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ശേ​ഖ​രി​ക്കു​ക​യു​മാ​ണ്​ ല​ക്ഷ്യം.

അ​ൽ റാ​ശി​ദി​യ ​പൊ​ലീ​സ്​ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റാ​ശി​ദി​യ മ​ജ്​​ലി​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗം അ​സി. ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ മേ​ജ​ർ ജ​ന​റ​ൽ ഖാ​ലി​ദ്​ ഇ​ബ്രാ​ഹിം അ​ൽ മ​ൻ​സൂ​രി ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ പ​​ങ്കെ​ടു​ത്തു.

ദു​ബൈ പൊ​ലീ​സി​ന്‍റെ സേ​വ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, പൊ​ലീ​സ്​ സേ​വ​ന​ങ്ങ​ളി​ലു​ള്ള പൊ​തു​ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ശ​ക്ത​മാ​ക്കു​ക, സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ ജ​ന​ങ്ങ​ളെ​ക്കൂ​ടി പ​ങ്കാ​ളി​ക​ളാ​ക്കു​ക, വി​വി​ധ സേ​വ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ്​ പു​തി​യ സം​രം​ഭം​കൊ​ണ്ട്​ ല​ക്ഷ്യം​വെ​ക്കു​ന്ന​ത്. ​നി​ങ്ങ​ളു​ടെ അ​യ​ൽ​പ​ക്ക​ത്തു​ള്ള പൊ​ലീ​സു​കാ​ർ എ​ന്ന സം​രം​ഭം ജ​ന​ങ്ങ​ളും പൊ​ലീ​സും ത​മ്മി​ലു​ള്ള പാ​ല​മാ​യി വ​ർ​ത്തി​ക്ക​ണ​മെ​ന്ന്​ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഓ​ഫ്​ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡ​യ​റ​ക്ട​ർ കേ​ണ​ൽ ആ​രി​ഫ്​ ബി​ഷ്​​വ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubailaunchpolice.you voice hears
News Summary - Dubai Police Launches 'Your Voice Hears'
Next Story