Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രതിസന്ധി നേരിടാൻ...

പ്രതിസന്ധി നേരിടാൻ സമഗ്ര കർമപദ്ധതി ആരംഭിച്ച്​ ദുബൈ പൊലീസ്​

text_fields
bookmark_border
പ്രതിസന്ധി നേരിടാൻ സമഗ്ര കർമപദ്ധതി ആരംഭിച്ച്​ ദുബൈ പൊലീസ്​
cancel
camera_alt

വെള്ളം നിറഞ്ഞ റോഡിൽ ഗതാഗതം നിയന്ത്രിക്കുന്ന ദുബൈ​ പൊലീസ്​ ഉദ്യോഗസ്ഥൻ

ദുബൈ: അസ്ഥിര കാലാവസ്ഥമൂലമുണ്ടായ പ്രതിസന്ധി നേരിടാൻ സമഗ്രമായ പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ച്​ ദുബൈ പൊലീസ്​. പൊതുജന സുരക്ഷക്കായുള്ള ഫീൽഡ്​ സന്നദ്ധത വർധിപ്പിക്കൽ, സാ​​ങ്കേതിക സംവിധാനങ്ങളുടെ വിന്യാസം, ഏകോപനം എന്നിവ ലക്ഷ്യമിടുന്നതാണ്​ പദ്ധതിയെന്ന്​ ജനറൽ ഡിപാർട്ട്​മെന്‍റ്​ ഓഫ്​ ഓപറേഷൻസ്​ ഡയറക്ടർ ബ്രിഗേഡിയർ തുർക്കി അബ്​ദുറഹ്​മാൻ ബിൻ ഫാരിസ്​ പറഞ്ഞു.നഗരത്തിലെ വെള്ളക്കെട്ട്​, ഗതാഗത തടസ്സങ്ങൾക്കുള്ള സാധ്യതകൾ എന്നിവ നേരിടാൻ വിവിധ വിഭാഗങ്ങളുടെ സഹകരണം നേരത്തെ ഉറപ്പുവരുത്തിയിരുന്നു.

എമിറേറ്റിലുടനീളം സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്​ഫോമുകൾ അവതരിപ്പിക്കുന്നതിനൊപ്പം കമാൻഡ്​ ആൻഡ്​ കൺട്രോൾ സെന്‍ററിന്‍റെ പ്രവർത്തന സന്നദ്ധ പരമാവധി ഉയർത്തുകയും ചെയ്തു​. വെള്ളക്കെട്ടുള്ള തെരുവുകളും ജങ്​ഷനുകളും ട്രാക്ക്​ ചെയ്യാൻ കഴിയുന്ന ഡിജിറ്റൽ പ്ലാറ്റ്​ഫോമുകളുടെ അവതരണം ഇവയിൽ ചിലതാണ്​.കൂടാതെ പൊതുജനങ്ങൾക്ക്​ സുരക്ഷിതമായ റൂട്ടുകൾ കണ്ടെത്താൻ ‘വേസ്​’ പോലുള്ള നാവിഗേഷൻ ആപ്പുകളിലേക്ക്​ തൽസമയ ഡാറ്റകളെ സംയോജിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങളിൽ നിന്ന്​ നേരിട്ട്​ സഹായ അഭ്യർഥനകൾ സ്വീകരിക്കുന്നതിനായുള്ള മറ്റൊരു പ്ലാറ്റ്​ഫോമും അവതരിപ്പിച്ചിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ പ്രതികരണം വേഗത്തിലാക്കാനും എമർജൻസി ടീമിന്‍റെ വിന്യാസം കൂടുതൽ കാര്യക്ഷമമാക്കാനും ഇത്​ സഹായകമായി. പ്രധാന ഇന്‍റർസെക്ഷനുകളിൽ പട്രോൾ സംഘങ്ങ​ളുടെ വിന്യാസം വർധിപ്പിക്കുകയും വെള്ളംനിറഞ്ഞ സ്ഥലങ്ങൾ കണ്ടെത്തി ട്രാഫിക്​ വഴിതിരിച്ചുവിടുകയും ചെയ്തുവരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കാലാവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തര സംഭവങ്ങളോട്​ പ്രതികരിക്കുന്നതിനായി തിരച്ചിൽ, രക്ഷാ പ്രവർത്തന സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്​​.അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിൽ സഹായം തേടാം. അടിയന്തരമല്ലാത്ത കേസുകളിൽ 901 എന്ന കാൾ സെന്‍റർ നമ്പറിലും ബന്ധപ്പെടാമെന്ന്​ ബ്രിഗേഡിയർ ബിൻ ഫാരിസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai policeUAE Newsgulf news malayalam
News Summary - Dubai Police launches comprehensive action plan to deal with crisis
Next Story