35 വർഷം സേവനം ചെയ്തവർക്ക് ആദരവുമായി ദുബൈ പൊലീസ്
text_fieldsദുബൈ: മൂന്നര പതിറ്റാണ്ട് കാലം എമിറേറ്റിലെ സുരക്ഷാ മേഖലയിൽ കർമനിരതരായ ഉദ്യോഗസ്ഥർക്ക് ആദരവർപ്പിച്ച് ദുബൈ പൊലീസ്. സേനയിൽനിന്ന് വിരമിച്ച ജീവനക്കാർക്കാണ് മികച്ച സേവനത്തിന് ആദരവ് നൽകിയത്.
എമിറേറ്റിനെ നിസ്വാർഥമായി സേവിക്കുന്നതിനും അതിന്റെ സുരക്ഷ വർധിപ്പിക്കുന്നതിനും സമൂഹത്തിന്റെ സന്തോഷം ഉറപ്പാക്കുന്നതിനും നടത്തിയ പരിശ്രമങ്ങളെ അഭിനന്ദിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യംവെച്ചതെന്ന് വാർത്തക്കുറിപ്പിൽ അധികൃതർ വ്യക്തമാക്കി.ഇത്രയുംകാലം ദുബൈ പൊലീസിനെ സേവിക്കാൻ ജീവിതം സമർപ്പിച്ചവരോട് ബഹുമാനം കാണിക്കേണ്ടത് ബാധ്യതയാണെന്ന് ദുബൈ പൊലീസ് അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹീം അൽ മൻസൂരി ചടങ്ങിൽ പറഞ്ഞു. ആദരിക്കൽ ചടങ്ങിന് വിരമിച്ച ഉദ്യോഗസ്ഥർ നന്ദി പറഞ്ഞു.
ഇത്രയും കാലം എമിറേറ്റിൽ സേവനമനുഷ്ഠിക്കാനായതിൽ അഭിമാനിക്കുന്നതായി അവർ പറഞ്ഞു. ആദരിക്കപ്പെട്ടവർക്ക് പ്രത്യേക ഉപഹാരം ചടങ്ങിൽ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

