ദുബൈ പൊലീസ് സേവനങ്ങൾക്ക് ‘അംന’ സഹായിക്കും
text_fieldsദുബൈ: പൊലീസ് സ്റ്റേഷനിൽ ആവശ്യങ്ങൾക്ക് പോകുേമ്പാൾ പരിചയമുള്ള ആളുകളെ കൂട്ടിപ്പോകുന്ന പതിവുണ്ട് നമ്മുടെ നാട്ടിൽ. എന്നാൽ ദുബൈ പൊലീസ് സേവനം തേടാൻ അങ്ങിനെ ആളുകളുടെ ആവശ്യമില്ല. സഹായിക്കാനായി ദുബൈ പൊലീസ് ആർട്ടിഫിഷൽ ഇൻറലിജൻസ് വിഭാഗം ഒരുക്കിയ അംനയുടെ സഹായം ഏതു സമയവും ലഭിക്കുകയും ചെയ്യും.
സർട്ടിഫിക്കറ്റുകൾ, രാത്രി പ്രവൃത്തികൾക്കുള്ള അനുമതി, പരാതികൾ, സംശയങ്ങൾ എന്നിവക്കെല്ലാം സ്മാർട്ട് ആപ്പ് മതിയാകുമെന്നും അംന എന്ന വിർച്വൽ സഹായിയുടെ മാർഗനിർദേശം ലഭിക്കുമെന്നും നിർമിത ബുദ്ധി വകുപ്പ് ഡി.ജി ബ്രിഗേഡിയർ ഖാലിദ് നാസർ അൽ റസൂഖി വ്യക്തമാക്കി. ദുബൈ പൊലീസ് സ്മാർട്ട് ആപ്പ് തുറക്കുേമ്പാൾ തന്നെ സഹായവാഗ്ദാനവുമായി അംന പ്രത്യക്ഷപ്പെടും.
ആ ചിഹ്നത്തിൽ അമർത്തി ആവശ്യമുള്ള സേവനമെന്തെന്ന് അറിയിക്കുക-തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ വഴിവഴിയായി അംന വിശദീകരിച്ചുനൽകും. സേവനങ്ങൾ സമ്പൂർണമായി സ്മാർട്ട് രീതിയിൽ ലഭ്യമാക്കാൻ മറ്റു വിഭാഗങ്ങളുമായി ഏകോപനം ചെയ്തുവരികയാണെന്ന് അൽ റസൂഖി പറഞ്ഞു. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറിയുടെ നിർദേശാനുസരണമാണ് സ്മാർട്ട് പദ്ധതികൾ നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
