Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഏഷ്യൻ സ്വദേശിനിയെ...

ഏഷ്യൻ സ്വദേശിനിയെ നാട്ടിലെത്താൻ സഹായിച്ച്​ ദുബൈ പൊലീസ്​

text_fields
bookmark_border
ഏഷ്യൻ സ്വദേശിനിയെ നാട്ടിലെത്താൻ സഹായിച്ച്​ ദുബൈ പൊലീസ്​
cancel
camera_alt

അബ്​ദുൽ റഹീം ബിൻ ഷാഫി

ദുബൈ: നാട്ടിലെത്താൻ കഴിയ​ാതെ വലഞ്ഞ ഏഷ്യൻ സ്വദേശിനിക്ക്​ നാടണയാൻ അവസരമൊരുക്കി ദുബൈ പൊലീസ്​. വിസിറ്റിങ്​ വിസയിൽ ജോലി അന്വേഷിച്ചെത്തി ഇവിടെ കുടുങ്ങിയ സ്​ത്രീക്കാണ്​ പൊലീസ്​ തുണയായത്​. പൊലീസ്​ പ​ട്രോളിങ്ങിനിടെയാണ്​ ഇവരെ കണ്ടെത്തിയത്​. പണമില്ലാത്തതിനാൽ ഹോട്ടലിൽ നിന്ന്​ പുറത്തായ സ്​ത്രീ പൊലീസി​നോട്​ വിവരങ്ങൾ ധരിപ്പിച്ചു.

ഇവരെ കൂട്ടി​ക്കൊണ്ടുപോയ പൊലീസ്​ 'വിക്​റ്റിം സപ്പോർട്ട്​ പദ്ധതിയിൽ' ഉൾപെടുത്തിയാണ്​ സഹായം നൽകിയത്​. മാനസികപിന്തുണയും സാമ്പത്തിക സഹായവും നൽകി. ഇവർക്ക്​ ആരോഗ്യ പരിരക്ഷ ആവശ്യമാണെന്ന്​ തോന്നിയതിനാൽ ആശുപത്രിയിൽ ​​പ്രവേശിപ്പിച്ചു. നാട്ടിലേക്ക്​ തിരിക്കുംവരെ ഹോട്ടലിൽ മുറിയും ഏർപ്പെടുത്തി. ടിക്കറ്റ്​ നൽകിയതും പൊലീസാണ്​. അൽബർഷ പൊലീസ്​ സ്​റ്റേഷൻ ഡയറക്​ടർ അബ്​ദുൽ റഹീം ബിൻ ഷാഫിയുടെ നേതൃത്വത്തിലാണ്​ ഇവർക്ക്​ ആവശ്യമായ സഹായം ​െചയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai policereturn homeAsian woman
Next Story