അക്കാദമിക്, പരിശീലന, കായിക മേഖലകളിൽ പങ്കാളിത്തത്തിന് ദുബൈ പൊലീസ്
text_fieldsദുബൈ: അക്കാദമിക്, പ്രഫഷണൽ പരിശീലനം, കായികമേഖലയിലെ പങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തുന്നതിനായി നിരവധി അന്താരാഷ്ട്ര, പ്രാദേശിക സ്ഥാപനങ്ങളുമായി ദുബൈ പൊലീസ് ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു. ഇന്റർനാഷനൽ ഷൂട്ടിങ് സ്പോർട്സ് ഫെഡറേഷൻ അക്കാദമി, ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ, ഇന്റർനാഷനൽ മിക്സഡ് മാർഷൽ ആർട്സ് ഫെഡറേഷൻ, വേൾഡ് കരാട്ടെ ഫെഡറേഷൻ, ഇന്റർനാഷനൽ ഒബ്സ്റ്റാക്കിൾ സ്പോർട്സ് ഫെഡറേഷൻ, വേൾഡ് സ്കേറ്റ് ഫെഡറേഷൻ, ഇൻസ്പിരിറ്റ് കമ്പനി, റിലൈ ഓൺ ഫയർ, കോൺകോർഡ്-കൊറോഡെക്സ് അക്കാദമി എന്നിവയുമായി എട്ട് ധാരണപത്രങ്ങളാണ് ഒപ്പുവെച്ചത്.
പരിശീലനത്തിന് ആഗോളതലത്തിലെ മികച്ച രീതികൾ സ്വീകരിക്കാൻ പരസ്പര സഹകരണം വളർത്തിയെടുക്കുക, പരിശീലകരുടെ വികസനവും സർട്ടിഫിക്കേഷനും വർധിപ്പിക്കുക, ഫിറ്റ്നസ്, സ്പോർട്സ് മെഡിസിൻ, പ്രത്യേക പരിശീലന പരിപാടികൾ എന്നിവയിൽ സംയുക്ത ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കരാറുകളുടെ ലക്ഷ്യമെന്ന് ദുബൈ പൊലീസിലെ അക്കാദമിക് അഫയേഴ്സ് ആൻഡ് ട്രെയ്നിങ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് ബ്രി. ബദ്റാൻ അൽ ശംസി പറഞ്ഞു.
ലോക പൊലീസ് ഉച്ചകോടിയുടെ ഭാഗമായി ഒപ്പുവെച്ച കരാറുകൾ അത്ലറ്റിക് പരിശീലനം, പ്രതിഭ തിരിച്ചറിയൽ, കായിക വികസനം എന്നിവയിൽ സഹകരണം വർധിപ്പിക്കുക എന്ന കൗൺസിലിന്റെ ലക്ഷ്യവുമായി യോജിക്കുന്നുവെന്ന് അത്ലറ്റ്സ് കൗൺസിൽ ചെയർപേഴ്സൻ ഡോ. മറിയം അനസ് അൽ മത്റൂശി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

