ദുബൈ: പൊലീസിെൻറ സാമൂഹിക പദ്ധതികളിലൊന്നായ 'പോസിറ്റിവ് സ്പിരിറ്റി'െൻറ ഭാഗമായി ഫിറ്റ്നസ് പരിപാടി സംഘടിപ്പിച്ചു.
ദുബൈ പൊലീസിലെ ആഡംബര വാഹനങ്ങളുടെ പരേഡ്, സൈക്ലിങ് ടീം പരേഡ്, എല്ലാ പ്രായത്തിലുമുള്ള ആളുകളും നിശ്ചയദാർഢ്യ വിഭാഗത്തിൽ പെട്ടവരും പങ്കെടുത്ത വിനോദപരിപാടികൾ എന്നിവ ഇതിെൻറ ഭാഗമായി ഒരുക്കി. 300ലേറെ പേർ പരിപാടികളിൽ പങ്കെടുത്തു. ജീവിതനിലവാരം മെച്ചപ്പെടുത്തുക, സാമൂഹിക സൗഹാർദം ശക്തിപ്പെടുത്തുക, പാർപ്പിട കേന്ദ്രങ്ങളിൽ സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.
പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പരിപാടിയിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരെയും പി.സി.ആർ പരിശോധന ഫലം കൊണ്ടുവന്നവരെയും മാത്രമാണ് പങ്കെടുപ്പിച്ചത്.