Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനാ​യ്​​ക്കു​ട്ടി​യു​ടെ...

നാ​യ്​​ക്കു​ട്ടി​യു​ടെ മി​ടു​ക്ക്; ദുബൈയിൽ ലോകത്തെ ഏറ്റവും വലിയ ലഹരിവേട്ട

text_fields
bookmark_border
നാ​യ്​​ക്കു​ട്ടി​യു​ടെ മി​ടു​ക്ക്; ദുബൈയിൽ ലോകത്തെ ഏറ്റവും വലിയ ലഹരിവേട്ട
cancel

ദു​ബൈ: അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ​ത​ന്നെ ഏ​റ്റ​വും വ​ലി​യ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​ പി​ടി​കൂ​ടാ​ൻ ദ ു​ബൈ പൊ​ലീ​സി​ന്​ തു​ണ​യാ​യ​ത്​ പ​രി​ശീ​ല​നം സി​ദ്ധി​ച്ച മി​ടു​ക്ക​ൻ നാ​യ്​​ക്കു​ട്ടി. വ​മ്പ​ൻ വീ​പ്പ​ക​ൾ ​ക്കു​ള്ളി​ൽ ഇ​ല​ക്​​ട്രി​ക്​ കേ​ബി​ളി​ന​ക​ത്താ​ക്കി 5.7 ട​ൺ മ​യ​ക്കു​ഗു​ളി​ക​ക​ൾ ക​ട​ത്താ​നു​ള്ള ശ്ര​മ​മ ാ​ണ്​ ദു​ബൈ പൊ​ലീ​സ്​ ത​ക​ർ​ത്ത​ത്.

18 ല​ക്ഷം ദി​ർ​ഹം മൂ​ല്യ​മു​ള്ള മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​​െൻറ യു. ​എ.​ഇ​യി​ലെ കേ​ന്ദ്ര​ബി​ന്ദു ഷാ​ർ​ജ​ക്കാ​ര​നാ​യ 70 വ​യ​സ്സു​കാ​ര​നാ​ണെ​ന്നും ദു​ബൈ പൊ​ലീ​സ്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

പ്ര​തി​ക​ളെ ജ​നു​വ​രി 28ന്​ ​പി​ടി​കൂ​ടി​യി​രു​ന്നു. ജ​ബ​ൽ അ​ലി തു​റ​മു​ഖം വ​ഴി മ​റ്റൊ​രു അ​റ​ബ്​ രാ​ജ്യ​ത്തേ​ക്ക്​ കൊ​ണ്ടു​​പോ​വു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. സി​റി​യ​യി​ലെ ല​ടാ​കി​യ തു​റ​മു​ഖ​ത്തു​നി​ന്നാ​ണ്​ ക​ണ്ടെ​യ്​​ന​ർ എ​ത്തി​യ​ത്. ദു​ബൈ പൊ​ലീ​സി​​െൻറ ശ്വാ​ന​സേ​ന​യി​ൽ ഏ​ഴു​വ​ർ​ഷ​മാ​യി അം​ഗ​മാ​യ പ​ൾ​സ്​ 2 എ​ന്നു പേ​രു​ള്ള ജ​ർ​മ​ൻ ഷെ​പ്പേ​ഡ്​ നാ​യാ​ണ്​ മ​യ​ക്കു​മ​രു​ന്ന്​ ക​ണ്ടെ​ത്തി​യ​ത്. ഇ​രു​നൂ​റോ​ളം ച​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ​നി​ന്ന്​ മ​യ​ക്കു​മ​രു​ന്ന്​ കൊ​ണ്ടു​വ​ന്ന പെ​ട്ടി​ക​ൾ കൃ​ത്യ​മാ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

എ​ട്ടു​ വീ​പ്പ​ക​ളി​ലാ​യി കേ​ബി​ളു​ക​ൾ​ക്കു​ള്ളി​ലാ​യാ​ണ്​ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. 500 മീ​റ്റ​ർ നീ​ള​മു​ള്ള കേ​ബി​ളു​ക​ൾ തു​റ​ക്കാ​ൻ മാ​ത്രം നാ​ലു ദി​വ​സം വേ​ണ്ടി​വ​ന്നു.പാ​വ​​പ്പെ​ട്ട​വ​ൻ എ​ന്നു ന​ടി​ച്ച്​ ഷാ​ർ​ജ ചാ​രി​റ്റി​യി​ൽ​നി​ന്ന്​ പ്ര​തി​മാ​സം 2000 ദി​ർ​ഹം സ​ഹാ​യ​ധ​നം ​വാ​ങ്ങു​ന്ന​യാ​ളാ​ണ്​ കേ​സി​ലെ പ്ര​തി​. ഒ​രു യൂ​റേ​ഷ്യ​ൻ രാ​ജ്യ​ത്ത്​ താ​മ​സി​ക്കു​ന്ന ര​ണ്ടു​ സ​ഹോ​ദ​ര​ന്മാ​രു​മാ​യി ചേ​ർ​ന്നാ​യി​രു​ന്നു ഇ​യാ​ളു​ടെ മ​യ​ക്കു​മ​രു​ന്ന്​ ഇ​ട​പാ​ട്.

Show Full Article
TAGS:gulf newsdrugpolice dog
News Summary - Dubai Police dog sniffs out Dh1.8bn drug plot led by Sharjah man, 70
Next Story