Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right800 ദേശീയ പതാകകൾ...

800 ദേശീയ പതാകകൾ വിതരണം ചെയ്ത്​ ദുബൈ പൊലീസ്​

text_fields
bookmark_border
800 ദേശീയ പതാകകൾ വിതരണം ചെയ്ത്​ ദുബൈ പൊലീസ്​
cancel
camera_alt

 ‘പ്രൗഡ്​ ഓഫ്​ യു.എ.ഇ’ കാമ്പയിനിന്‍റെ ഭാഗമായി ദുബൈ പൊലീസ്​ താമസ മേഖലകളിൽ ദേശീയ പതാക വിതരണം ചെയ്യുന്നു

ദുബൈ: യു.എ.ഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പ്രഖ്യാപിച്ച ‘പ്രൗഡ്​ ഓഫ്​ യു.എ.ഇ’ കാമ്പയിനിന്‍റെ ഭാഗമായി ദുബൈയിലും പരിസര പ്രദേശങ്ങളിലുമായി 800 ദേശീയ പതാകകൾ വിതരണം ചെയ്തതായി ദുബൈ ​പൊലീസ്​ അറിയിച്ചു. ഐ.ജി.ജിയുടെ പങ്കാളിത്തത്തിൽ ടൂറിസ്​റ്റ്​ പൊലീസ്​, വിവിധ പൊലീസ്​ സ്​റ്റേഷനുകൾ എന്നിവയുടെ സഹകരണത്തിലൂടെ ജനറൽ ഡിപാർട്ട്​മെന്‍റിന്‍റെ നേതൃത്വത്തിലാണ്​​ താമസ സ്ഥലങ്ങളിൽ പതാക വിതരണം നടത്തിയത്​. അൽ മർമൂം, മർഗാം, അൽ അവീർ, ലബാബ്​, അൽ ഖവാനീജ്​ എന്നിവിടങ്ങളിൽ പതാക നൽകിയതായി ദുബൈ പൊലീസ്​ അറിയിച്ചു.

ഇത്തരം സംരംഭങ്ങളിലൂടെ സാമൂഹങ്ങളുമായുള്ള ബന്ധം ശക്​തിപ്പെടുത്തുകയാണ്​ ലക്ഷ്യം​. അതോടൊപ്പം ജനങ്ങളുടെ സജീവമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും സുസ്ഥിരത, ജീവിത നിലവാരം, സാമൂഹിക ഐക്യം എന്നിവയെ പിന്തുണക്കുകയും മൂല്യങ്ങൾ ശക്​തിപ്പെടുത്തുകയും ചെയ്യുമെന്നും ദുബൈ പൊലീസ്​ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Dubai Police distributes 800 national flagsgulfnewsmalayalam
Next Story