Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമോഷണം തടയാൻ നവീന...

മോഷണം തടയാൻ നവീന പദ്ധതിയുമായി ദുബൈ പൊലീസ്​

text_fields
bookmark_border
camera
cancel

ദു​ബൈ: താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ലും ചെ​റു​കി​ട ക​ച്ച​വ​ട മേ​ഖ​ല​ക​ളി​ലും മോ​ഷ​ണം ത​ട​യു​ന്ന​തി​ന്​ പു​തി​യ സാ​​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള പ​ദ്ധ​തി​യു​മാ​യി ദു​ബൈ പൊ​ലീ​സ്. നി​ർ​മി​ത​ബു​ദ്ധി​യ​ട​ക്കം ഏ​റ്റ​വും പു​തി​യ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ്​ എ​മി​റേ​റ്റി​ലെ സു​ര​ക്ഷ ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​ന്​ പ​ദ്ധ​തി രൂ​പ​പ്പെ​ടു​ത്തി​യ​ത്. മോ​ഷ​ണം ത​ട​യാ​നും അ​തി​വേ​ഗ​ത്തി​ൽ മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടാ​നു​മാ​ണ്​ സാ​​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കു​ക. താ​മ​സ​സ്ഥ​ല​ങ്ങ​ൾ, നി​ർ​മാ​ണ സ്ഥ​ല​ങ്ങ​ൾ, ധ​ന​വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ, ദു​ബൈ ഗോ​ൾ​ഡ്​ സൂ​ഖ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പ്ര​ധാ​ന​മാ​യും പു​തി​യ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്.

പൊ​ട്ടി​ക്കാ​ൻ ക​ഴി​യാ​ത്ത ഗ്ലാ​സ്​ പാ​ന​ലു​ക​ൾ, ത​ക​ർ​ക്കാ​നാ​വാ​ത്ത ലോ​ക്കു​ക​ൾ, ഇ​രു​മ്പ്​ വാ​തി​ലു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും പൊ​ലീ​സ്​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​ദേ​ശി​ക്കും. മോ​ഷ​ണ​സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള വെ​യ​ർ​ഹൗ​സു​ക​ളി​ൽ ചി​ല​തി​ൽ നി​ല​വി​ൽ പു​തി​യ സം​വി​ധാ​ന​ങ്ങ​ളു​ള്ള ലോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം 309 വെ​യ​ർ​ഹൗ​സു​ക​ളി​ലും ഒ​രു മോ​ഷ​ണം പോ​ലും റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടി​ല്ല. ഇ​ത്​ അ​ടി​സ്ഥാ​ന​മാ​ക്കി​ എ​ല്ലാ വെ​യ​ർ​ഹൗ​സു​ക​ളി​ലേ​ക്കും സം​വി​ധാ​നം വ്യാ​പി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ ല​ക്ഷ്യം​വെ​ക്കു​ന്നു​മു​ണ്ട്.

എ​ല്ലാ താ​മ​സ​മേ​ഖ​ല​ക​ളി​ലും നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും ഇ​വ പൊ​ലീ​സ്​ ക​ൺ​ട്രോ​ൾ റൂ​മു​മാ​യും സു​ര​ക്ഷ പ​ട്രോ​ളി​ങ്​ സ​ർ​വി​സു​മാ​യും ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്നും നേ​ര​ത്തെ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. അ​തോ​ടൊ​പ്പം എ​ല്ലാ താ​മ​സ സ്ഥ​ല​ങ്ങ​ളി​ലെ​യും തോ​ട്ട​ക്കാ​ർ​ക്ക്​ ലൈ​സ​ൻ​സ്​ ന​ൽ​കാ​നും ഇ​വ​ർ​ക്ക്​ അം​ഗീ​കൃ​ത വി​സ​യു​ണ്ടെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​നും പു​തി​യ പ​ദ്ധ​തി​യി​ൽ പൊ​ലീ​സ്​ നി​ർ​ദേ​ശി​ക്കു​ന്നു. തോ​ട്ട​ക്കാ​ർ​ക്ക്​ പ്ര​ത്യേ​ക യൂ​നി​ഫോം ന​ൽ​കു​ക​യും അ​തു​വ​ഴി അ​വ​രെ തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കു​ന്ന രീ​തി​യു​ണ്ടാ​ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ആ​രം​ഭി​ച്ച ‘സ്മാ​ർ​ട്ട് ഹോം ​പ്രോ​ജ​ക്റ്റ്’ വ​ഴി വീ​ടു​ക​ളി​ൽ സെ​ൻ​സ​റു​ക​ളും കാ​മ​റ​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​നും വി​ദൂ​ര നി​രീ​ക്ഷ​ണ​ത്തി​നും നി​ദേ​ശം ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം മൊ​ത്തം 330 വീ​ടു​ക​ളി​ലും ഈ ​വ​ർ​ഷം 450 വീ​ടു​ക​ളി​ലും ഇ​ത്​ സ്ഥാ​പി​ച്ചു. ഇ​വ​യി​ൽ ഒ​രി​ട​ത്തു​പോ​ലും മോ​ഷ​ണം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftDubai PoliceUAE
News Summary - Dubai Police comes up with a new plan to prevent theft
Next Story