Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ പൊ​ലീ​സ് സം​ഘം...

ദു​ബൈ പൊ​ലീ​സ് സം​ഘം റാ​ക് പൊ​ലീ​സ് ആ​സ്ഥാ​നം സ​ന്ദ​ര്‍ശി​ച്ചു

text_fields
bookmark_border
ദു​ബൈ പൊ​ലീ​സ് സം​ഘം റാ​ക് പൊ​ലീ​സ് ആ​സ്ഥാ​നം സ​ന്ദ​ര്‍ശി​ച്ചു
cancel
camera_alt

ദു​ബൈ പൊ​ലീ​സ് പ്ര​തി​നി​ധി​സം​ഘം റാ​സ​ല്‍ഖൈ​മ പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് ച​ര്‍ച്ച ന​ട​ത്തു​ന്നു

Listen to this Article


റാ​സ​ല്‍ഖൈ​മ: ഏ​കോ​പ​നം ശ​ക്തി​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ദു​ബൈ പൊ​ലീ​സ് ജ​ന​റ​ല്‍ ക​മാ​ന്‍ഡി​ലെ പ്ര​തി​നി​ധി സം​ഘം റാ​സ​ല്‍ഖൈ​മ പൊ​ലീ​സ് ആ​സ്ഥാ​നം സ​ന്ദ​ര്‍ശി​ച്ചു. പൊ​ലീ​സ് ജു​ഡീ​ഷ്യ​റി കൗ​ണ്‍സി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ബ്രി. ​ഡോ. സ​ഈ​ദ് അ​ബ്ദു​ല്ല അ​ല്‍ മ​സ്​​ലൂ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സം​ഘം റാ​സ​ല്‍ഖൈ​മ​യി​ല​ത്തെി​യ​ത്. റാ​ക് പൊ​ലീ​സ് ഇ​ല​ക്ട്രോ​ണി​ക് സ​ര്‍വി​സ​സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍സ് ഡ​യ​റ​ക്ട​ര്‍ ബ്രി. ​ഡോ. മു​ഹ​മ്മ​ദ് അ​ബ്ദു​ല്‍റ​ഹ്മാ​ന്‍ അ​ല്‍ അ​ഹ​മ്മ​ദ്, ക്രി​മി​ന​ല്‍ ഇ​ന്‍വെ​സ്റ്റി​ഗേ​ഷ​ന്‍ ആ​ൻ​ഡ് ഡി​റ്റ​ക്ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ബ്രി. ​ഉ​മ​ര്‍ മു​ഹ​മ്മ​ദ് അ​ല്‍ ഔ​ദ് അ​ല്‍ ത​നൈ​ജി, നി​യ​മ​കാ​ര്യ വി​ഭാ​ഗം മേ​ധാ​വി ല​ഫ്. കേ​ണ​ല്‍ അ​ലി സ​ഈ​ദ് അ​ല്‍ ന​ഖ്ബി എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് പ്ര​തി​നി​ധി​സം​ഘ​ത്തെ സ്വീ​ക​രി​ച്ചു.

നി​യ​മ​കാ​ര്യ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ സാ​ധ്യ​ത​ക​ള്‍ ച​ര്‍ച്ച ചെ​യ്ത ഇ​രു​വി​ഭാ​ഗ​വും അ​ത് കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള മാ​ര്‍ഗ​ങ്ങ​ളും പ​ങ്കു​വെ​ച്ചു. പ്ര​ഫ​ഷ​ന​ല്‍ അ​റി​വു​ക​ളും അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വെ​ക്കു​ന്ന​തി​ലൂ​ടെ സ​ഹ​ക​ര​ണം വി​പു​ല​മാ​ക്കു​ക​യാ​ണ് സ​ന്ദ​ര്‍ശ​ന​ത്തി​ന്‍റെ സു​പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​ന് ശ​ക്ത​മാ​യ പി​ന്തു​ണ ന​ല്‍കു​ന്ന​താ​ണ് റാ​സ​ല്‍ഖൈ​മ പൊ​ലീ​സ് നി​യ​മ​കാ​ര്യ വി​ഭാ​ഗ​മെ​ന്ന് ഡോ. ​സ​ഈ​ദ് അ​ല്‍ മ​സ്​​ലൂ​മി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​ര​സ്പ​രം പ്ര​ശ​സ്തി ഫ​ല​ക​ങ്ങ​ള്‍ കൈ​മാ​റി​യ ഇ​രു​വി​ഭാ​ഗ​വും സു​ര​ക്ഷാ -പൊ​ലീ​സ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ സം​യു​ക്ത സ​ഹ​ക​ര​ണം കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യും ആ​വ​ര്‍ത്തി​ച്ച് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai policegulfnewsUAEgulfnewsmalayalam
News Summary - Dubai Police Association visits Raq Police Station
Next Story