Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം തട്ടിയ സംഘത്തെ പിടികൂടി ദുബൈ പൊലീസ്

text_fields
bookmark_border
ആറംഗ തട്ടിപ്പ് സംഘം അറിയപ്പെട്ടത്​ ‘അൺഎക്​പെക്ടഡ്​ ഡിഡക്​ഷൻ’ എന്ന​ പേരിൽ
ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം തട്ടിയ സംഘത്തെ പിടികൂടി ദുബൈ പൊലീസ്
cancel

ദുബൈ: ഉറങ്ങിക്കിടക്കുമ്പോൾ ബാങ്ക് അക്കൗണ്ടിൽനിന്ന് വൻതുക നഷ്ടപ്പെട്ടെന്ന പരാതിയുമായി എത്തിയ സ്ത്രീയുടെ പരാതിയിൽ അന്വേഷണം നടത്തിയ ദുബൈ പൊലീസ് പുറത്തുകൊണ്ടുവന്നത് വലിയൊരു തട്ടിപ്പ്. സ്വകാര്യ കമ്പനി ജീവനക്കാരിയായ യുവതി, രാവിലെ ഉണർന്നെണീറ്റ സമയത്താണ്​ തന്‍റെ അക്കൗണ്ടിൽനിന്ന്​ വൻതുക പിൻവലിക്കപ്പെട്ടതായ മെസേജുകൾ കണ്ടത്​. ഫോൺ ഉപയോഗിക്കുകയോ ഓൺലൈൻ പർച്ചേസുകൾ നടത്തുകയോ ചെയ്യാത്ത സമയത്താണ് അക്കൗണ്ടിലെ പണം മുഴുവൻ നഷ്ടപ്പെട്ടത്. തുടർന്ന്​ ദുബൈ പൊലീസിനെ സമീപിക്കുകയായിരുന്നു.

സമാനരീതിയിൽ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് ദുബൈ പൊലീസിന്‍റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്​മെന്‍റ്​ പ്രത്യേക അന്വേഷണം ആരംഭിച്ചു. വൈകാതെ, ‘അപ്രതീക്ഷിത കുറവ്‘ (അൺഎക്​പെക്ടഡ്​ ഡിഡക്​ഷൻ) എന്ന്​ പേരിട്ടിരുന്ന ആറംഗ തട്ടിപ്പ് സംഘത്തെ പിടികൂടുകയും ചെയ്തു.

വ്യാജ ഓൺലൈൻ ഷോപ്പിങ്​ വെബ്‌സൈറ്റുകൾ നിർമിച്ച് അതിലൂടെ ഇരകളുടെ ബാങ്ക് കാർഡ് വിവരങ്ങൾ ചോർത്തുകയായിരുന്നു സംഘത്തിന്‍റെ തട്ടിപ്പുരീതി. ഈ വിവരങ്ങൾ ഉപയോഗിച്ച് അനധികൃതമായി പർച്ചേസുകൾ നടത്തുകയും ഡിജിറ്റൽ വാലറ്റുകളിലേക്ക് പണം മാറ്റുകയും ചെയ്തു. ഇരകളുടെ ബാങ്ക് കാർഡുകൾ മറ്റ് തട്ടിപ്പുകാർക്ക് വിൽക്കാനും, തടസ്സമില്ലാതെ പണമിടപാടുകൾ നടത്താൻ ചെക്ക് ബുക്കുകൾ ഉപയോഗിക്കാനും ഇവർ ശ്രദ്ധിച്ചിരുന്നു. ടെലികോം കമ്പനികളുടെ ഡിജിറ്റൽ വാലറ്റുകളും ഇലക്ട്രോണിക് പേയ്മെന്‍റ്​ സേവനങ്ങളുമാണ് തട്ടിപ്പിനായി ഇവർ പ്രധാനമായും ദുരുപയോഗം ചെയ്തത്.

വിവരങ്ങൾ ലഭിച്ചയുടൻ ദുബൈ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. സമഗ്രമായ നിരീക്ഷണത്തിലൂടെ ആറ് പ്രതികളുടെയും ഒളിത്താവളം കണ്ടെത്തുകയും ചെയ്തു. തുടർന്ന് നടത്തിയ മിന്നൽ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. പരിശോധനയിൽ ഇരകളിൽ നിന്ന് തട്ടിയെടുത്ത് മറ്റ് തട്ടിപ്പുകാർക്ക് വിൽക്കാൻ സൂക്ഷിച്ചിരുന്ന ബാങ്ക് കാർഡുകളും ചെക്ക് ബുക്കുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

വ്യക്തിവിവരങ്ങളോ ബാങ്ക് കാർഡ് വിവരങ്ങളോ ആരുമായും പങ്കുവെക്കരുതെന്നും സംശയാസ്പദമായി എന്തെങ്കിലും സാമ്പത്തിക ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ദുബൈ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. ഇതിനായി 901 എന്ന കോൾ സെന്‍റർ നമ്പറിലോ, ‘പൊലീസ് ഐ’ സേവനം വഴിയോ, ദുബൈ പൊലീസ് സ്മാർട്ട് ആപ്പിലെയും ഔദ്യോഗിക വെബ്‌സൈറ്റിലെയും ‘ഇ-ക്രൈം’' ഫീച്ചർ വഴിയോ പരാതിപ്പെടാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dubai Police Arrests Gang
Next Story