അവശയായ ഇന്ത്യക്കാരിയെ സാഹസികമായി എയർലിഫ്റ്റ് ചെയ്ത് ദുബൈ പൊലീസ്
text_fieldsഅവശയായ സ്ത്രീയെ എയർലിഫ്റ്റ് ചെയ്യാൻ വേൾഡ് ഐലൻഡിലെത്തിയ ഹെലികോപ്ടർ
ദുബൈ: വേൾഡ് ഐലൻഡിലെ റിസോർട്ടിൽ അസുഖം മൂലം അവശയായ ഇന്ത്യൻ സ്ത്രീയെ സാഹസികമായി എയർലിഫ്റ്റ് ചെയ്ത് ദുബൈ പൊലീസ്. കനത്ത കാറ്റും കുറഞ്ഞ ദൃശ്യപരതയും അവഗണിച്ചാണ് ഇവരെ ഹെലികോപ്ടറിൽ റാശിദ് ആശുപത്രിയിലെത്തിച്ചത്.
ഐലൻഡിലെ റിസോർട്ടിൽ സ്ത്രീ അവശനിലയിലാണെന്ന വിവരം കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിലാണ് ആദ്യം ലഭിച്ചതെന്ന് എയർവിങ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ ഖൽഫാൻ അൽ മസൂരി പറഞ്ഞു. കാലാവസ്ഥ മോശമായതിനാൽ സുരക്ഷസേനക്ക് ജലമാർഗം എത്തിപ്പെടാൻ കഴിയില്ലായിരുന്നു. ഇതോടെയാണ് എയർ യൂനിറ്റ് ഉപയോഗിക്കാൻ തീരുമാനിച്ചത്. 1500 മീറ്റർ മാത്രമായിരുന്നു ദൃശ്യപരത. 40 നോട്ടിക്കൽ മൈൽ വേഗതയിൽ കാറ്റുവീശിയതിനാൽ തിരമാലകളും ആഞ്ഞടിച്ചിരുന്നു. എന്നാൽ, പാരാമെഡിക്സ് സംഘവും പൊലീസും അടങ്ങിയ ഹെലികോപ്ടർ ഐലൻഡിലേക്ക് പറന്നിറങ്ങുകയായിരുന്നു. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഹെലികോപ്ടറിൽ റാശിദ് ആശുപത്രിയിൽ എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

