Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ പൊ​ലീ​സി​ന്​...

ദു​ബൈ പൊ​ലീ​സി​ന്​ ക​രു​ത്തേ​കാ​ൻ ജീ​പ്പ്​ ഗ്രാ​ൻ​ഡ്​ ​വാ​ഗ​ണീ​ർ

text_fields
bookmark_border
ദു​ബൈ പൊ​ലീ​സി​ന്​ ക​രു​ത്തേ​കാ​ൻ ജീ​പ്പ്​ ഗ്രാ​ൻ​ഡ്​ ​വാ​ഗ​ണീ​ർ
cancel

ദു​ബൈ: മൂ​ന്ന്​ പ​തി​റ്റാ​ണ്ടി​ന്‍റെ ഇ​ട​വേ​ള​ക്ക്​ ശേ​ഷം അ​മേ​രി​ക്ക​യു​ടെ നി​ര​ത്തു​ക​ളി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി​യ ആ​ഡം​ബ​ര കാ​റാ​യ ജീ​പ്പ് ഗ്രാ​ൻ​ഡ്​ വാ​ഗ​ണീ​റി​നെ സ്വ​ന്ത​മാ​ക്കി ദു​ബൈ പൊ​ലീ​സ്. സേ​ന​യു​ടെ ആ​ഡം​ബ​ര പെ​ട്രോ​ൾ കാ​റു​ക​ളു​ടെ നീ​ണ്ട നി​ര​യി​ലേ​ക്കാ​ണ്​ പു​തി​യ ഒ​രു അ​തി​ഥി കൂ​ടി എ​ത്തി​യി​രി​ക്കു​ന്ന​ത്. യു.​എ.​ഇ​യി​ലെ പ്ര​മു​ഖ കാ​ർ ഏ​ജ​ൻ​സി​യാ​യ അ​ൽ ഫു​​ത്തേം ആ​ണ്​ ജീ​പ്പ്​ ഗ്രാ​ൻ​ഡ്​ ​ വാ​ഗ​ണീ​ർ ദു​ബൈ പൊ​ലീ​സി​ന്​ കൈ​മാ​റി​യ​ത്.

3.0 ലി​റ്റ​ർ ശേ​ഷി​യു​ള്ള പ്ര​ശ​സ്ത​മാ​യ ഹ​രി​ക്കേ​ൻ 16 എ​ൻ​ജി​നാ​ണ്​ വാ​ഹ​ന​ത്തി​ന്‍റെ ക​രു​ത്ത്. ജീ​പ്പി​ന്‍റെ എ​സ്.​യു.​വി വാ​ഹ​ന​ശ്രേ​ണി​യി​ൽ ഏ​റ്റ​വും ക​രു​ത്ത​നാ​യ മോ​ഡ​ലാ​ണ്​ ഗ്രാ​ൻ​ഡ്​ വാ​ഗ​ണീ​ർ എ​ന്നാ​ണ്​ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. പ്ര​വ​ർ​ത്ത​ന കാ​ര്യ​ക്ഷ​മ​ത​യും പൊ​തു​രം​ഗ​ത്തു​ള്ള സാ​ന്നി​ധ്യ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ഏ​റ്റ​വും ക​രു​ത്തു​റ്റ വാ​ഹ​ന​ങ്ങ​ളെ സേ​ന​യോ​ടൊ​പ്പം ചേ​ർ​ക്കു​ക​യെ​ന്ന ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ വാ​ഹ​നം സ്വ​ന്ത​മാ​ക്കി​യ​ത്.

വാ​ഹ​നം കൈ​മാ​റു​ന്ന ച​ട​ങ്ങി​ൽ പ്ര​വ​ർ​ത്ത​ന​കാ​ര്യ വ​കു​പ്പ്​ അ​സി. ക​മാ​ൻ​ഡ​ന്‍റ്​ മേ​ജ​ർ ജ​ന​റ​ൽ അ​ബ്​​ദു​ള്ള അ​ലി അ​ൽ ഖെ​യ്തി, ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഓ​ഫ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ റ​സ്ക്യു ഡ​യ​റ​ക്ട​ർ മേ​ജ​ർ ജ​ന​റ​ൽ സ​ഈ​ദ്​ ഹ​മ​ദ്​ ബി​ൻ സു​ലൈ​മാ​ൻ അ​ൽ മാ​ലി​ക്, ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഓ​ഫ്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ​സ്​ പ്രോ​ആ​ക്ടി​വ്​ സെ​ക്യൂ​രി​റ്റി ആ​ൻ​ഡ്​ എ​മ​ർ​ജ​ന്‍സി ആ​ക്​​ടി​ങ്​ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ ഉ​ബൈ​ദ്​ മു​ബാ​റ​ക്​ ബി​ൻ യൂ​സു​ഫ്​ മ​റ്റ്​ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai PoliceGrand Wagoneer
News Summary - Dubai Police adds new luxury Jeep Grand Wagoneer to fleet
Next Story