ദുബൈയിെല പ്രമുഖ പാർക്കുകളിൽ നിക്ഷേപത്തിന് അവസരം
text_fieldsദുബൈ: ദുബൈ എമിറേറ്റിലെ പൊതു പാർക്കുകളിൽ നിരവധി നിക്ഷേപാവസരങ്ങൾ ദുബൈ നഗരസഭ പ്ര ഖ്യാപിച്ചു. പരിപാടികൾ നടത്താനുള്ള സ്ഥലം, റെസ്റ്റാൻറ്, കടകൾ തുടങ്ങിയവക്കായി നി ക്ഷേപം നടത്താനാണ് അവസരം.ആറ് പ്രധാന പൊതു പാർക്കുകളിൽ നിക്ഷേപാവസരമുള്ളതായി ദുബൈ നഗരസഭയിലെ ആസൂത്രണ വകുപ്പ് ഡയറക്ടർ നജീബ് മുഹമ്മദ് സാലിഹ് അറിയിച്ചു. ക്രീക്ക്, സബീൽ, മുഷ്രിഫ്, മംസാർ, സഫ പാർക്കുകളിലാണ് അവസരം. ഇതിനു പുറമെ ഇൗയിടെ അൽ ഖവാനീജിൽ തുറന്ന ഖുർആൻ പാർക്കിലും നിക്ഷേപം നടത്താം.
ഒാരോ പാർക്കുകളിലും പത്ത് ശതമാനം സ്ഥലം നിക്ഷേപകർക്ക് അനുവദിക്കും. പുതിയ സംവിധാനങ്ങളും സൗകര്യവും ഏർപ്പെടുത്തി സന്ദർശകരുടെ സന്തോഷം വർധിപ്പിക്കുകയും സമൂഹത്തിന് കൂടുതൽ സേവനം ലഭ്യമാക്കുകയും നഗരസഭയുടെ ലക്ഷ്യമാണെന്ന് നജീബ് മുഹമ്മദ് സാലിഹ് പറഞ്ഞു. നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും തദ്ദേശീയ^വിദേശ ബിസിനസുകാർക്ക് സൗകര്യമൊരുക്കുന്നതിനുമുള്ള നേതൃത്വത്തിെൻറ നിർദേശങ്ങൾക്ക് പിന്തുണ നൽകുകയാണ് നഗരസഭയുടെ ലക്ഷ്യമെന്ന് ദുബൈ നഗരസഭ ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി വ്യക്തമാക്കി. എമിറേറ്റിെൻറ ആഭ്യന്തര ഉൽപാദന വളർച്ച ത്വരിതപ്പെടുത്തുകയും സമ്പദ്വ്യവസ്ഥയെ ശാക്തീകരിക്കുകയും ചെയ്യുന്ന ആഭ്യന്തര നിക്ഷേപത്തിനും വിദേശ നിക്ഷേപത്തിനും നഗരസഭ അനുയോജ്യവും പ്രോത്സാഹനജനകവുമായ സാഹചര്യമൊരുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
