ലോകത്തെ ആദ്യ ജീവകാരുണ്യ പാർക്ക് ദുബൈയിൽ
text_fieldsദുബൈ: കാഴ്ചക്ക് കുളിരു പകരുന്ന െഎസ്പാർക്കാണ് ദുബൈ നഗരസഭ കഴിഞ്ഞയാഴ്ച തുറന്നു കൊടുത്തതെങ്കിൽ പുതുതായി നിർമിക്കാനൊരുങ്ങുന്നത് മനസിന് കുളിർമ പകരുന്നൊരു പാർക്കാണ്^ ചാരിറ്റി ഒയാസിസ് എന്നു പേർ. മുശ്രിഫ് പാർക്കിനോട് ചേർന്ന് 15 ഏക്കർ സ്ഥലത്ത് ജനങ്ങളിൽ നിന്ന് ശേഖരിക്കുന്ന ഇൗന്തപ്പന തൈകൾ നട്ട് അവയുടെ ഫലം സമൂഹത്തിെൻറ വിശപ്പകറ്റാൻ പ്രയോജനപ്പെടുത്തുന്നതാണ് പദ്ധതി. ഒരു കോടി ദിർഹം ചെലവു വരുന്ന ചാരിറ്റി ഒയാസിസ് മുഹമ്മദ് ബിൻ റാശിദ് ഗ്ലോബൽ സെൻറർ ഫോർ എൻഡോവ്മെൻറ് കൺസൾട്ടൻസിയുമായി ചേർന്നാണ് നടപ്പാക്കുകയെന്ന് ദുബൈ നഗരസഭ ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത അറിയിച്ചു.
യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ആഹ്വാനം ചെയ്ത ദാനവർഷത്തിെൻറ ഭാഗമായാണ് ലോകത്തെ ആദ്യത്തെ ജീവകാരുണ്യ പാർക്ക് ദുബൈയിൽ തയ്യാറാക്കുന്നത്. 2100 ഇൗന്തപ്പനകളാണ് ഇവിടെ നടാനാവുക. 150 ടൺ ഇൗന്തപ്പഴം ഇവിടെ നിന്ന് ലഭിക്കും. ഇൗ പഴങ്ങൾ യു.എ.ഇയുടെ ദാന സംസ്കാരത്തിെൻറ പ്രതീകമായി വിശക്കുന്നവർക്ക് മധുരമാവും. കൂടുതൽ വിവരങ്ങൾക്ക് 800900
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
