ദുബൈ പൈക്ക ജമാഅത്ത് കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsദുബൈ-പൈക്ക ജമാഅത്തിന്റെ പുതിയ കമ്മിറ്റി
ദുബൈ: ദുബൈ പൈക്ക ജമാഅത്തിന് പുതിയ കമ്മിറ്റി നിലവിൽ വന്നു. കാസർകോട് ജില്ലയിലെ പൈക്ക മഹല്ലിന്റെ സാമൂഹിക-മത-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുന്ന സംഘടനയായ ദുബൈ പൈക്ക ജമാഅത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് കമ്മിറ്റി പുതുക്കിയത്. ഇബ്രാഹിം ഹാജി കുഞ്ഞിപ്പാറ പ്രസിഡന്റായും ജനറൽ സെക്രട്ടറിയായി ഷെരീഫ് പൈക്കയും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ട്രഷറർ ബഷീർ മാസ്റ്ററാണ്.
വൈസ് പ്രസിഡന്റുമാരായി അബ്ദുൽ റസാക്ക് പി.സിയും താജുദ്ദീൻ പൈക്കയും ജോയന്റ് സെക്രട്ടറിമാരായി റഷീക് ബാവയും അജ്മൽ കല്ലായത്തെയും തെരഞ്ഞെടുത്തു.
ദുബൈ കാസർകോട് ഡൈൻ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ഇബ്രാഹിം ഹാജി അധ്യക്ഷതവഹിച്ചു. ബാലടുക ബദർ മസ്ജിദ് പ്രസിഡന്റ് ബി.എ. ഹമീദ് ഉദ്ഘാടനം ചെയ്തു. ഐ.എസ്.ബി പൈക്ക, മനാഫ് എം.എം, അൻഷീദ് ഹിൽട്ടൻ, ഖാദർ പൈക്ക, നംഷീർ നെല്ലിക്കട്ട, ഷാഫി കലന്ദർ, ഷംസു കുഞ്ഞപ്പാറ, താജുദ്ദീൻ പൈക്ക, കെ.പി. ഖാലിദ്, എം.കെ. ഖാലിദ്, ഖാദർ അർക്ക, സമീർ കല്ലായം തുടങ്ങിയവർ സംബന്ധിച്ചു.
ബഷീർ മാസ്റ്റർ പ്രാർഥന നടത്തി. ഷെരീഫ് പൈക്ക സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

