Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
ആഘോഷങ്ങളിലേക്ക്​ വാതിൽ തുറന്ന്​ ദുബൈ
cancel

ദുബൈ: ആഘോഷങ്ങളുടെ നഗരമായ ദുബൈ ഉയിർത്തെഴുന്നേൽപി​െൻറ പാതയിലാണ്​. കോവിഡ്​ ഭീഷണി മുഴക്കിയ മാർച്ച്​, ഏപ്രിൽ, മേയ്​ മാസങ്ങളിലെ ഉറക്കത്തിൽനിന്ന്​ ദുബൈ ഏറക്കുറെ ഉണർന്നുകഴിഞ്ഞു. കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വർധനയു​െ​ണ്ടങ്കിലും ദുബൈയുടെ വാണിജ്യ, വിനോദസഞ്ചാര, സാമ്പത്തിക രംഗങ്ങളിൽ അതി​െൻറ പ്രതിഫലനം കുറഞ്ഞുവരുന്നുണ്ട്​. 'ന്യൂ നോർമൽ' കാലത്തിനൊപ്പം മാസ്​ക്കിട്ട്​, അകലം പാലിച്ച്​ പൊതുജനം നിരത്തിലിറങ്ങാൻ പഠിച്ചതോടെ ആഘോഷങ്ങളുടെ വാതിലുകൾ മലർക്കെ തുറക്കാനൊരുങ്ങുകയാണ്​ ദുബൈ. ഇന്ത്യപോലും ശങ്കിച്ചുനിന്ന കാലത്ത്​ ഐ.പി.എല്ലിനെ ഇരുകൈയും നീട്ടി സ്വീകരിച്ച ദുബൈ ജനത്തിരക്കേറിയ പരിപാടികൾ സുരക്ഷിതത്വത്തോടെ നടത്താനുള്ള തീരുമാനത്തിലാണ്​.

​േഗ്ലാബൽ വില്ലേജ്​

(ഒക്​ടോബർ 25 മുതൽ)

ഈ കോവിഡ്​ കാലത്ത്​ ലോകം മുഴുവൻ ഒരു കുടക്കീഴിൽ സംഗമിക്കുന്നതിനെ കുറിച്ച്​ മറ്റു രാജ്യങ്ങൾ ആലോചിച്ചിട്ട്​ പോലുമുണ്ടാവില്ല. എന്നാൽ, ദുബൈ അത്​ നടപ്പാക്കാൻ ഒരുങ്ങുകയാണ്​, ​േഗ്ലാബൽ വില്ലേജിലൂടെ. നൂറോളം ദേശങ്ങളുടെ സംഗമഭൂമിയായ ​ആഗോള ഗ്രാമത്തി​െൻറ വാതിലുകൾ 25ന്​ തുറക്കും. സിൽവർ ജൂബിലി സീസണായതിനാൽ ആഘോഷത്തിന്​ ഒരു കുറവുമുണ്ടാകില്ല.

ഈ വർഷം 70 ലക്ഷം സന്ദർശകരെയാണ്​ പ്രതീക്ഷിക്കുന്നത്​. ടൂറിസ്​റ്റ്​ വിസകൾ അനുവദിച്ചതുതന്നെ ഇതുപോലുള്ള ഇവൻറുകളുടെ വിജയത്തിനായാണ്​. 2021 ഏപ്രിൽ വരെ​ ആഗോളഗ്രാമം തുറന്നിരിക്കും. കഴിഞ്ഞ വർഷത്തെ ടിക്കറ്റ്​ നിരക്കായ 15 ദിർഹം തന്നെയായിരിക്കും ഇക്കുറിയും നിരക്ക്​. കോവിഡ്​ വ്യാപനം തുടങ്ങിയതോടെ കഴിഞ്ഞ സീസൺ നേരത്തേ അവസാനിപ്പിച്ചിരുന്നു.

മറ്റ്​ പല പരിപാടികളും നേരത്തേ അവസാനിപ്പിച്ചെങ്കിലും മാർച്ച്​ 15ഓടെയാണ്​ ​​േഗ്ലാബൽ വില്ലേജ്​ അടച്ചത്​. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ള സംഘങ്ങൾ അതത്​ രാജ്യങ്ങളിലെ വിപണിയുമായെത്തുന്ന ​​േഗ്ലാബൽ വില്ലേജ്​ തുറക്കുന്നതോ​ടെ വിദേശ വിനോദ സഞ്ചാരികൾ കൂടുതൽ എത്തും.

ദുബൈ ഷോപ്പിങ്​ ഫെസ്​റ്റിവൽ

(ഡിസംബർ 17 മുതൽ)

ഗൾഫ്​ രാജ്യങ്ങളിലെ തന്നെ ഏറ്റവും വലിയ ഷോപ്പിങ്​ മാമാങ്കമാണ്​ ദുബൈ ഷോപ്പിങ്​ ഫെസ്​റ്റിവൽ. കോവിഡ്​ മന്ദത ബാധിച്ച വിപണിക്ക്​ ചെറുതല്ലാത്ത ഉണർവായിരിക്കും ഡി.എസ്​.എഫ്​ നൽകുക.ഡിസംബർ 17 മുതൽ ജനുവരി 30 വരെയാണ്​ ഷോപ്പിങ്​ ഉത്സവം. ഓഫറുകളുടെയും സമ്മാനങ്ങളുടെയും പെരുമഴയുമായാണ്​ ഡി.എസ്​.എഫ്​ വരുക.ഷോപ്പിങിന്​ പുറമെ കുടുംബങ്ങൾക്കുള്ള വിനോദപരിപാടികൾ, തത്സമയ സംഗീത പരിപാടി, ഇൻസ്​റ്റലേഷൻസ്​, സ്​റ്റേജ്​ ഷോ തുടങ്ങിയവയും ഉണ്ടാവും.പലരുടെയും ജീവിതംതന്നെ മാറ്റിമറിച്ച സമ്മാനങ്ങൾക്ക്​ വേദിയായിട്ടുണ്ട്​ ഷോപ്പിങ്​ ഫെസ്​റ്റിവൽ. ദുബൈ ഫെസ്​​റ്റിവൽസ്​ ആൻഡ്​ റി​ട്ടെയിൽ എസ്​റ്റാബ്ലിഷ്​മെൻറ്​ (ഡി.എഫ്​.ആർ.ഇ) ആണ്​ ഡി.എസ്​.എഫ്​ സംഘടിപ്പിക്കുന്നത്​.

ലോകപ്രശസ്​ത താരങ്ങളുടെ സംഗീത നിശയോടെയായിരിക്കും ഈ സീസൺ തുടങ്ങുക.മാളുകളിലും ഷോപ്പിങ്​ കേന്ദ്രങ്ങളിലും വിനോദ പരിപാടികളും കരിമരുന്ന്​ പ്രയോഗങ്ങളും നടക്കും. ലക്​ഷ്വറി കാറുകളും ലക്ഷക്കണക്കിന്​ രൂപയുടെ സമ്മാനങ്ങളുമാണ്​ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്​.

പാം ഫൗണ്ടെ​ൻ

(ഒക്​ടോബർ 22 മുതൽ)

ലോകത്തിലെ ഏറ്റവും വലിയ ഫൗണ്ടെൻ പാം ജുമൈറയിൽ 22ന്​ തുറക്കു​േമ്പാൾ മറ്റൊരു റെക്കോഡിനുകൂടി ദുബൈ വേദിയാകും. ദുബൈ മാളിന്​ മുന്നിലെ ഫൗണ്ടെ​നെ രണ്ടാം സ്ഥാനത്തേക്ക്​ പിന്തള്ളിയാണ്​ പാം ജുമൈറയിലെ ജലനൃത്തം ഒന്നാം സ്ഥാനം സ്വന്തമാക്കാൻ ഒരുങ്ങുന്നത്​.പാം ജു​ൈമറയിലെ പൊയ​േൻറയിലാണ്​ 'പാം ഫൗണ്ടെ​ൻ' വരുന്നത്​. 22ന്​ വൈകീട്ട്​ നാലുമുതൽ രാത്രി 12 വരെ നടക്കുന്ന പരിപാടിയിൽ റെക്കോഡ്​ തിരുത്തിക്കുറിക്കാൻ കഴിയുമെന്നാണ്​ അധികൃതരുടെ പ്രതീക്ഷ. പ്രവേശനം സൗജന്യമാണ്​.ദിവസം മുഴുവൻ നീളുന്ന ആഘോഷങ്ങൾ ഉദ്​ഘാടന​ത്തോടനുബന്ധിച്ച്​ സംഘടിപ്പിച്ചിട്ടുണ്ട്​. ഡി.ജെ, ഡാൻസ്​, കരിമരുന്ന്​ പ്രയോഗം തുടങ്ങിയവയും ഉണ്ടാവും.രജിസ്​റ്റർ ചെയ്​ത ശേഷം ആദ്യം എത്തുന്ന 5000 പേർക്ക്​ എൽ.ഇ.ഡി റിസ്​റ്റ്​ ബാൻഡുകൾ സൗജന്യമായി നൽകും. 14,000 ചതുരശ്ര അടിയിലായി സ്ഥാപിച്ചിരിക്കുന്ന ഫൗണ്ടെൻ 105 മീറ്റർ വരെ ഉയർന്ന്​ കാഴ്​ചക്കാർക്ക്​ ഹരംപകരും.3000 എൽ.ഇ.ഡി ലൈറ്റുകളാണ്​ നിറം പകരുന്നത്​. platinumlist.net എന്ന വെബ്​സൈറ്റ്​ വഴി രജിസ്​റ്റർ ചെയ്യുന്നവർക്ക്​ സൗജന്യമായി പ​ങ്കെടുക്കാം.

ഫിറ്റ്​നസ്​ ചലഞ്ച്​

(ഒക്​ടോബർ 30 മുതൽ)

കോവിഡ്​ കൊടുമ്പിരികൊണ്ട കാലത്തുപോലും ദുബൈ അവധി നൽകാത്ത മേഖലയാണ്​ ഫിറ്റ്​നസ്​. ലോക്​ഡൗൺ കാലത്ത്​ വീടുകളിലിരുന്ന്​ ചെയ്യേണ്ട വ്യായാമ മുറകളെപ്പറ്റി ദുബൈ സ്​പോർട്​സ്​ കൗൺസിൽ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്നു.

വെർച്വൽ മത്സരങ്ങളും നടത്തി. ജനങ്ങൾക്കിടയിൽ വ്യായാമം ശീലമാക്കാൻ ലക്ഷ്യമിട്ട്​ ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്തൂം പ്രഖ്യാപിച്ച ഫിറ്റ്​നസ്​ ചലഞ്ചി​െൻറ നാലാം എഡിഷൻ ഒക്​ടോബർ 30ന്​ ആരംഭിക്കുകയാണ്​. 30 ദിവസം 30 മിനിറ്റെങ്കിലും എല്ലാവരെയും വ്യായാമം ചെയ്യിക്കുക എന്നതാണ്​ ലക്ഷ്യം.


നവംബർ 28 വരെയാണ്​ പരിപാടി. വെർച്വലായും നേരിട്ടും മത്സരങ്ങൾ ഉണ്ടാവും. ഇ​തി​െൻറ ഭാഗമായി അക്വ ചാലഞ്ചും നടത്തുന്നുണ്ട്​. ജുമൈറ ബീച്ചിൽ ഈ മാസം 31നാണ്​ പരിപാടി. മിഡിൽ ഈസ്​റ്റിലെ ആദ്യ അക്വ ചലഞ്ചാണിത്​.പ​ങ്കെടുക്കാൻ താൽപര്യമുള്ളവർക്ക്​ www.premieronline.com വഴി രജിസ്​റ്റർ ചെയ്യാം.16 മുതൽ 60 വരെ വയസ്സുള്ളവർക്ക്​ പ​ങ്കെടുക്കാം.

സഫാരി പാർക്ക്​

(തുറന്നു)

വിനോദ സഞ്ചാരികളുടെ വിസ്​മയ കേന്ദ്രവും കുട്ടികളുടെ ഇഷ്​ടകേന്ദ്രവുമാണ്​ സഫാരി പാർക്ക്​. ഒമ്പതു മാസം മുമ്പ്​ പൂട്ടിയ പാർക്ക് ഒക്​ടോബർ അഞ്ചിനാണ്​ തുറന്നത്​. രാവിലെ ഒമ്പതു​ മുതൽ വൈകീട്ട്​ അഞ്ചു​ വരെയാണ്​ പ്രവർത്തനം. സന്ദർശകർക്ക്​ dubaisafari.ae എന്ന വെബ്​സൈറ്റിലൂടെ ടിക്കറ്റുകൾ ബുക്ക്​ ചെയ്യാം.119 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പാർക്കിൽ ആയിരക്കണക്കിന്​ പക്ഷിമൃഗാദികളുണ്ട്​. കാഴ്​ചക്കാർക്ക്​ സസ്​പെൻസൊരുക്കി കൂടുതൽ മൃഗങ്ങളെ എത്തിച്ചിട്ടുണ്ട്​.ആഫ്രിക്കൻ വില്ലേജ്​, ഏഷ്യൻ വില്ലേജ്​, എക്​സ്​​േപ്ലാറർ വില്ലേജ്​ എന്നിങ്ങനെ വേർതിരിച്ചിരിക്കുന്ന പാർക്കിൽ അറേബ്യൻ ഡെസർട്ട്​ സഫാരിക്കും അവസരമുണ്ട്​.

ദുബൈ എക്​സ്​പോ

(2021 ഒക്​ടോബർ ഒന്ന്​)

അറബ്​ ലോകത്തെ ഏറ്റവും വലിയ ആഘോഷമാകാൻ ഒരുങ്ങുന്ന എക്​സ്​പോ 2020 തുടങ്ങാൻ ഒരു വർഷമുണ്ടെങ്കിലും കൗണ്ട്​ഡൗൺ തുടങ്ങിക്കഴിഞ്ഞു. ഈ വർഷ​ം ഒക്​ടോബർ 20നായിരുന്നു എക്​സ്​പോ തുടങ്ങേണ്ടിയിരുന്നത്​.എന്നാൽ, അപ്രതീക്ഷിതമായെത്തിയ മഹാമാരിക്ക്​ മുന്നിൽ ​എക്​സ്​പോ മാറ്റിവെക്കുകയായിരുന്നു. 2021 ഒക്​ടോബർ ഒന്ന്​ മുതൽ 2022 മാർച്ച്​ 31 വരെ നടത്താനാണ്​ നിലവിലെ തീരുമാനം.യു.എ.ഇയുടെ സിൽവർ ജൂബിലി വർഷമായതിനാൽ ആഘോഷത്തി​െൻറ മാറ്റുകൂടും. 190 രാജ്യങ്ങളുടെ സംഗമ വേദിയായി എക്​സ്​പോ മാറും.രാജ്യങ്ങളുടെ പവിലിയനുകളുടെ നിർമാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. കൗണ്ട്​ഡൗണി​െൻറ ഭാഗമായി എക്​സ്​പോ സൈറ്റുകളുടെ കൂടുതൽ ചിത്രങ്ങൾ അധികൃതർ പുറത്തുവിട്ടിരുന്നു.ഇനിയുള്ള ദിവസങ്ങളിൽ എക്​സ​്​പോയുടെ അലയൊലികൾ കേൾക്കാൻ കഴിയും. ദുബൈയുടെ സാമ്പത്തിക സാഹചര്യങ്ങളിൽ അത്​ പ്രതിഫലിക്കുകയും ചെയ്യും.

​െഎ.പി.എൽ

(നവംബർ 10 വരെ)

യു.എ.ഇയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ആഘോഷമാണ്​ ഐ.പി.എൽ. കാണികൾക്ക്​ പ്രവേശനമില്ലെങ്കിലും ആവേശത്തിന്​ കുറവൊന്നുമില്ല. ഇതിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾക്ക്​ വേദിയാകുന്നത്​ ദുബൈയാണ്​. ഇതി​െൻറ സാമ്പത്തിക പ്രതിഫലനം ദുബൈയിൽ ഉ​െണ്ടന്നാണ്​ വിലയിരുത്തൽ.സെപ്​റ്റംബർ 19ന്​ തുടങ്ങിയ ടൂർണമെൻറ്​ പകുതി പിന്നിട്ടു. നവംബർ 10നാണ്​ ഫൈനൽ. ​േപ്ല ഓഫ്​ മുതലുള്ള മത്സരങ്ങളുടെ വേദി പ്രഖ്യാപിച്ചിട്ടില്ല. ടൂർണമെൻറിന്​ മുമ്പ്​​ ചില താരങ്ങൾക്ക്​ കോവിഡ്​ റിപ്പോർട്ട്​ ചെയ്​തതൊഴിച്ചാൽ പിന്നീടെല്ലാം ശുഭമായിരുന്നു. ലോകോത്തര ക്രിക്കറ്റ്​ താരങ്ങളെ അണിനിരത്തി ഈ സമയത്ത്​ ഇങ്ങനെയൊരു ടൂർണ​െമൻറ്​ സംഘടിപ്പിക്കാൻ കഴിഞ്ഞത്​ യു.എ.ഇയുടെ വിജയമായി വിലയിരുത്തപ്പെടുന്നു.


Show Full Article
TAGS:Dubai celebrations uae news 
Next Story