ദുബൈ ഓപൺ ടെന്നിസ്; വനിത കിരീടം ക്രെജിക്കോവക്ക്
text_fieldsദുബൈ ഓപൺ ടെന്നിസ് വനിത വിഭാഗം വിജയിയായ
ബാർബോറ ക്രെജിക്കോവ കിരീടവുമായി
ദുബൈ: ദുബൈ ഓപൺ ടെന്നിസിന്റെ വനിത സിംഗിൾസ് കിരീടം ചെക്ക് റിപ്പബ്ലിക്കിന്റെ ബാർബോറ ക്രെജിക്കോവക്ക്. ദുബൈ ടെന്നിസ് സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ ഏകപക്ഷീയമായ സെറ്റുകൾക്ക് ലോക ഒന്നാം നമ്പർ താരമായ പോളണ്ടിന്റെ ഐഗ സ്വൈറ്റക്കിനെയാണ് വീഴ്ത്തിയത്.
സ്കോർ: 6-4, 6-2. തുടക്കം മുതൽ ഏകപക്ഷീയമായി മാറിയ മത്സരത്തിൽ ഒരുസമയത്തും സ്വൈറ്റക്കിന് പ്രതീക്ഷ നൽകാതെയായിരുന്നു 30 റാങ്കുകാരിയായ ക്രെജിക്കോവയുടെ കിരീട ധാരണം. ക്രെജിക്കോവയുടെ ആദ്യത്തെ ഡബ്ല്യു.ടി.എ 1000 കിരീടമാണിത്. അതേസമയം, പുരുഷ സിംഗിൾസ് മത്സരങ്ങൾ തിങ്കളാഴ്ച തുടങ്ങും. മത്സരത്തിൽ പങ്കെടുക്കാൻ സൂപ്പർ താരം നൊവാക് ദ്യോകോവിച്, ആൻഡി മറെ ഉൾപ്പെടെയുള്ളവർ ദുബൈയിൽ എത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ഇവരുടെ മത്സരങ്ങൾ.

